'കർമ ഈസ് ബൂമറാങ്'; ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്താൻ ശ്രമിച്ച യുവതി നടുറോഡിൽ വീണു

റെഡ്ഡിറ്റിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്

Update: 2022-11-07 16:04 GMT
Editor : ലിസി. പി | By : Web Desk

കർമ എന്നത് ബൂമറാങ് പോലെയാണ്....അത് തിരിച്ചടിക്കും എന്ന് പൊതുവെ പറയാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്താൻ ശ്രമിച്ച മറ്റൊരു ബൈക്ക് യാത്രിക റോഡിൽ വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായ ആ വീഡിയോ.

പിങ്ക് നിറത്തിലുള്ള ഇരുചക്ര വാഹനത്തിൽ യുവതിയും യുവാവും സഞ്ചരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇരുചക്രവാഹനത്തിന്റെ പിന്നിലാണ് യുവതി ഇരിക്കുന്നത്. അതേ ബൈക്കിന്റെ അരികിലൂടെ മറ്റൊരു ബൈക്കും കടന്നുപോകുന്നത് വീഡിയോയിലുണ്ട്. ആ ബൈക്ക് യാത്രികനെ ചവിട്ടിവീഴ്ത്താൻ യുവതി കാലുപൊക്കുന്നു.എന്നാൽ ഈ ശ്രമത്തിനിടയിൽ ബാലൻസ് നഷ്ടപ്പെട്ട് യുവതി നടുറോഡിൽ വീഴുകയായിരുന്നു. സ്ത്രീ ഇരുന്ന ബൈക്ക് ഓടിക്കുന്ന ആൾ ഇതൊന്നുമറിയാതെ മുന്നോട്ട് പോയി.എന്നാൽ അൽപം മുന്നോട്ട് പോയ ശേഷം വാഹനം നിർത്തി യുവതിയുടെ അടുത്തേക്ക് വരുന്നതും വീഡിയോയിലുണ്ട്.

സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴാണോ എന്ന് വ്യക്തമല്ല. എന്നാൽ വീഡിയോക്ക് താഴെ യുവതിക്കെതിരെ നിരവധി കമന്റുകളാണ് എത്തിയത്. 'ഇതാണ് ഇൻസ്റ്റന്റ് കർമ' എന്നാണ് ഒരാളുടെ കമന്റ്. 'അവൾക്ക് അർഹതപ്പെട്ടത് ലഭിച്ചു', 'കർമ എന്നത് സത്യമല്ലെന്ന് ആരുപറഞ്ഞു' തുടങ്ങി നിരവധി കമന്റുകളാണ് യുവതിയെ വിമർശിച്ച് എഴുതിയിരിക്കുന്നത്. റെഡ്ഡിറ്റിലാണ് വീഡിയോ ഷെയർ ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News