Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബംഗളൂരു: ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്. ചാമരാജനഗർ ജില്ലയിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവ യുവതിയുടെ മേൽ ചാടിവീണു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ആക്രമിച്ചു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
യുവതി അപ്രത്യക്ഷയായത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ ശരീര അവശിഷ്ടങ്ങൾ അൽപം അകലെ കണ്ടെത്തി. ഓംകാർ സോണിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.