പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍

ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്

Update: 2023-02-14 02:49 GMT

പ്രതീകാത്മക ചിത്രം

വിഴുപ്പുരം: പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളേജ് വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News