ആറാട്ടുമായി വീണ്ടും യുവി! മാസ്മരിക പ്രകടനം പുനരാവിഷ്‌ക്കരിച്ച് വിഡിയോ

അന്നത്തെ അതേ കമന്ററിയുടെ പിന്‍ബലത്തില്‍ ചരിത്രത്തിലിടം പിടിച്ച ആറു സിക്സറുകള്‍ അഭിനയിച്ചുകാണിക്കുകയാണ് യുവി

Update: 2021-09-21 14:17 GMT
Editor : abs | By : Web Desk

ഒരു ഓവറില്‍ തുടരെ ആറ് സിക്‌സറുകള്‍! ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇന്ത്യന്‍ താരം യുവരാജ് സിങ് ഒന്നിനുപിറകെ ഒന്നൊന്നായി ഗാലറിയിലേക്ക് അടിച്ചുപറത്തിയ ആ കാഴ്ചകള്‍ ഇപ്പോഴും ക്രിക്കറ്റ് ആരാധകരുടെ കണ്‍മുന്നിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആ റെക്കോര്‍ഡ് നേട്ടത്തിന്റെ 14-ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ ആ മാസ്മരിക പ്രകടനം പുനരാവിഷ്‌ക്കരിച്ച് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് താരം.

സിക്സര്‍ നേട്ടത്തിന്റെ വാര്‍ഷികത്തിലാണ് യുവരാജ് സിങ് രസകരമായ വീഡിയോ നവമാധ്യമങ്ങളില്‍ പങ്കുവച്ചത്. അന്നത്തെ അതേ കമന്ററിയുടെ പിന്‍ബലത്തില്‍ അതേ സിക്സറുകള്‍ അഭിനയിച്ചുകാണിക്കുകയാണ് യുവി. വീടിന്റെ ടെറസില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞുളള താരത്തിന്റെ പ്രകടനം ചിരിക്ക് വക നല്‍കുന്നതാണ്.

Advertising
Advertising

തലയില്‍ ബൈക്ക് ഹെല്‍മെറ്റും മാറിയെടുത്ത ബാറ്റുമായാണ് യുവി എത്തുന്നത്. ധോണിയുമായുള്ള ചര്‍ച്ചയും ഫ്ളിന്റോഫുമായുള്ള ചെറിയ ഉടക്കുമല്ലാം അഭിനയിച്ചുകാണിക്കുന്നുണ്ട് താരം. അഭിനയം എങ്ങനെയുണ്ടെന്ന് അഭിപ്രായം ആരായുന്ന യുവി താമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും വീഡിയോയുടെ താഴെ കുറിച്ച വിശദീകരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അടുത്തത് ബോളിവുഡ് ആയിരിക്കുമോ എന്നും താരം തമാശയോടെ ചോദിക്കുന്നു. വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍കൈയടിയാണ് ലഭിക്കുന്നത്.

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലായിരുന്നു യുവിയുടെ മാസ്മരിക പ്രകടനം. പേസ് ബോളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ പറത്തിയ ആ ആറ് സിക്സര്‍ ഫ്ളിന്റോഫ് ഇല്ലായിരുന്നുവെങ്കില്‍ സംഭവിക്കില്ലായിരുന്നുവെന്ന് യുവരാജ് നേരത്തെ പറഞ്ഞിരുന്നു. '22 യാണ്‍സ് വിത്ത് ഗൗരവ് കപൂര്‍' എന്ന പോഡ്കാസ്റ്റ് പ്രോഗ്രാമിലായിരുന്നു താരം മനസ് തുറന്നത്.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News