'കാശാണല്ലോ രാജാവ്'; ഓസീസ്, ഇംഗ്ലണ്ട് കളിക്കാർക്കെതിരെ ബ്രാഡ് ഹോഗ്

നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസീസ്, ഇംഗ്ലണ്ട് ടീമുകൾ അവരുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചിരുന്നു

Update: 2021-04-28 07:15 GMT
Editor : abs | By : Web Desk

കോവിഡ് മഹാമാരിക്കിടെ ഐപിഎല്ലില്‍ സജീവമായി തുടരുന്ന ഇംഗ്ലീഷ്, ഓസീസ് ക്രിക്കറ്റർമാർക്കെതിരെ മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പണമാണല്ലോ രാജാവ് എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവുമായി നടത്തിയ ചാറ്റിൽ ഹോഗ് ചോദിച്ചത്.

നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസീസ്, ഇംഗ്ലണ്ട് ടീമുകൾ അവരുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചിരുന്നു. എന്നാൽ ഇരുരാഷ്ട്രങ്ങളിലെയും നിരവധി കളിക്കാർ ഐപിഎല്ലിൽ സജീവവുമാണ്. 



ഡേവിഡ് മില്ലർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്‌നിസ്, പാറ്റ് കമ്മിൻസ്, ക്രിസ് ലിൻ, ഗ്ലെൻ മാക്‌സ്‌വെൽ, നഥാൻ കൗണ്ടർ നെയ്ൽ, ജേ റിച്ചാഡ്‌സൺ, റിലി മെറഡിത്ത് എന്നിവരാണ് ഓസ്‌ട്രേലിയയിൽ നിന്ന് ഐപിഎല്ലിൽ കളിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ജോസ് ബട്‌ലർ, സാം കറൻ, മുഈൻ അലി, ടോം കറൻ, ഒയിൻ മോർഗൻ, ഡേവിഡ് മലാൻ, ജേസൺ റോയ് എന്നിവരാണ് ഇംഗ്ലണ്ടിൽ നിന്നുള്ളവർ.

അതിനിടെ, ആദം സാംബ, കെയ്ൻ റിച്ചാർഡ്‌സൺ, ലിയാം ലിവിങ്‌സ്റ്റൺ, ആൻഡ്ര്യൂ ടൈ എന്നീ വിദേശ താരങ്ങൾ ടൂർണമെന്റിനിടെ 'വ്യക്തിപരമായ കാരണങ്ങളാൽ' നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. പോകുന്നവർക്ക് പോകാമെന്നും കളി തുടരുമെന്നുമാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News