'ഭയ്യ, ക്യാ ഹാൽ ഹെ'; ആരാധകന്റെ ഫോൺ അറ്റന്റ് ചെയ്ത് സഞ്ജു

ചെന്നൈ സൂപ്പർ കിങ്‌സിനെയാണ് രാജസ്ഥാൻ റോയൽസ് ഇന്ന് നേരിടുന്നത്

Update: 2023-04-27 06:07 GMT
Editor : abs | By : Web Desk

ആരാധകരുടെ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. സവായ് മാൻസിങ് സ്‌റ്റേഡിയത്തിൽ ടീം നടത്തിയ പരിശീലനത്തിനിടെയായിരുന്നു രസകരമായ സംഭവം. ഇതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് ട്വിറ്ററിലൂടെ പങ്കുവച്ചു.

സെൽഫി എടുക്കുന്നതിനിടെ വിളി വന്നപ്പോൾ 'കോൾ ആ രഹാഹെ' എന്ന് സഞ്ജു പറയുന്നതു കേൾക്കാം. ഇതിന് പിന്നാലെ താരം കോൾ അറ്റൻഡ് ചെയ്തു. 'സഞ്ജു ഭയ്യയാണ് സംസാരിക്കുന്നത്' എന്ന് ആരാധകർ വിളിച്ചു പറയുന്നതും സഞ്ജു ഫോണെടുത്ത് ക്യാ ഹാൽ ഹെ (എന്താണ് വിശേഷം) എന്നു ചോദിക്കുന്നതും വീഡിയോയിലുണ്ട്. ആരാധകരുടെ ആരവത്തിനിടെ ഫോൺ തിരിച്ചുനൽകി സഞ്ജു തിരികെ പോകുകയും ചെയ്തു. 

Advertising
Advertising



ഐപിഎല്ലിൽ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനെയാണ് രാജസ്ഥാൻ റോയൽസ് ഇന്ന് നേരിടുന്നത്. ആദ്യ പാദ മത്സരത്തിൽ രാജസ്ഥാനായിരുന്നു ജയം. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

തുടർച്ചയായ രണ്ടു തോൽവിക്ക് ശേഷമാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. ലഖ്‌നൗവിനും ബാംഗ്ലൂരിനുമെതിരെ നേരിയ മാർജിനിലാണ് ടീം തോൽവി വഴങ്ങിയത്. ഇന്ന് വൻ മാർജിനിൽ ജയിച്ചാൽ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തും.


 


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News