'പത്തിൽ പത്തു മാർക്ക്'; സഞ്ജുവിന്റെ നായക മികവിനെ വാനോളം പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 32 റൺസിന്റെ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

Update: 2023-04-28 06:56 GMT
Editor : abs | By : Web Desk

ജയ്പൂർ: ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നേടിയ ആധികാരിക ജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു വി സാംസണെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ക്യാപ്റ്റൻസിയിൽ സഞ്ജുവിന് പത്തിൽ പത്തു മാർക്കാണെന്ന് ഇർഫാൻ പത്താൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

'ഇന്ന് രാജസ്ഥാൻ റോയൽസ് നിരയിൽ മണിക്കൂറിൽ 140 കിലോ മീറ്റർ വേഗത്തിൽ സ്ഥിരമായി പന്തെറിയുന്ന ഒരു ബൗളർ പോലുമില്ല. എന്നിട്ടും ഉയർന്ന കൃത്യതയിലാണ് അവർ ബൗൾ ചെയ്തത്. സഞ്ജു സംസണിന്റെ നായകത്വത്തിന് പത്തിൽ പത്തു മാർക്ക്.' - എന്നാൻ ഇർഫാൻ എഴുതിയത്. 


Advertising
Advertising


വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 32 റൺസിന്റെ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ ഒന്നാമതെത്തി. എട്ട് കളിയിൽ അഞ്ചു ജയവും മൂന്നു തോൽവിയുമായി പത്ത് പോയിന്റാണ് രാജസ്ഥാനുള്ളത്. ഗുജറാത്ത് ടൈറ്റൻസിനും ലഖ്‌നൗ സൂപ്പർ ജയിന്റ്‌സിനും ഇത്രയും പോയിന്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റിൽ രാജസ്ഥാനാണ് മുമ്പിൽ.




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News