'കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുന്നതെന്ന്?' അയ്യപ്പനും കോശിയും പോസ്റ്ററുമായി ചെന്നൈ

പോസ്റ്ററിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്

Update: 2023-04-07 12:30 GMT
Editor : abs | By : Web Desk

ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ശനിയാഴ്ച മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഐപിഎല്ലിലെ പെരുംപോര്. മത്സരത്തിന് മുമ്പോടിയായി, ആരാധകരെ ആവേശത്തിലായി പോസ്റ്റർ യുദ്ധത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു ചെന്നൈ. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് മലയാളം ചിത്രത്തിലെ പോസ്റ്ററാണ് ചെന്നൈ കടമെടുത്തിട്ടുള്ളത്. 

അയ്യപ്പനായി അഭിനയിച്ച ബിജു മേനോന്റെ സ്ഥാനത്ത് മുംബൈ ബാറ്റിങ് കോച്ചായ കീറൺ പൊള്ളാർഡാണ് പോസ്റ്ററിലുള്ളത്. പൃഥ്വിരാജ് വേഷമിട്ട കോശിയായി ചെന്നൈ കോച്ചിങ് സ്റ്റാഫിലുള്ള ഡൈ്വൻ ബ്രാവോയും. 'അയാളുടെ ബാറ്റ്‌സ്മാന്മാർ ഞങ്ങളുടെ ബൗളർമാർക്കെതിരെ, വാത്തികളുടെ യുദ്ധമിതാ ഇവിടെ' എന്ന തലക്കെട്ടോടെയാണ് ചെന്നൈ പോസ്റ്റർ പങ്കുവച്ചിട്ടുള്ളത്. പൊള്ളാർഡും ബ്രാവോയും വെസ്റ്റ് ഇൻഡീസ് താരങ്ങളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 

Advertising
Advertising


Full View


പോസ്റ്ററിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. 'കണ്ടറിയണം കോശി നിനക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്ന്' എന്ന് ഒരാൾ കുറിച്ചപ്പോൾ 'ബ്രാവോ കുര്യൻ കീറോൺ നായർ' എന്നാണ് മറ്റൊരാൾ എഴുതിയത്.

അതിനിടെ, മത്സരത്തിന് മുമ്പോടിയായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മുംബൈ ക്യാമ്പിലെത്തി. സന്ദർശനത്തിന്റെ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മുംബൈ ഇന്ത്യൻസ് യൂട്യൂബിൽ പങ്കുവച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ, ബാറ്റിങ് കോച്ച് കീറൺ പൊള്ളാർഡ്, ഹെഡ് കോച്ച് മാർക്ക് ബൗച്ചർ എന്നിവരുമായി സച്ചിൻ ആശയവിനിമയം നടത്തി. ഫോമില്ലാതെ ബുദ്ധിമുട്ടുന്ന സൂര്യകുമാർ യാദവ്, യുവ ഓസീസ് ബാറ്റ്‌സ്മാൻ കാമറൂൺ ഗ്രീൻ എന്നിവർക്ക് സച്ചിൻ ഉപദേശം നൽകുന്നതും വീഡിയോയിൽ കാണാം. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News