'സീസണിലെ മികച്ച ടീം ചെന്നൈ' ധോണിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി സ്‌കോട് സ്റ്റൈറിസ്

Update: 2021-05-10 03:27 GMT

കഴിഞ്ഞ ഐ.പി.എൽ സീസണിൽ വിദൂരമായ പ്ലേ ഓഫ് സാധ്യത പോലും ഇല്ലാതെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിൽ നിന്ന് ഈ സീസണിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ചെന്നൈ ടീമിന് അഭിനന്ദനവുമായി സ്‌കോട് സ്റ്റൈറിസ്. ടീമിന്റെ പ്രകടനത്തെ മുൻ കിവീസ് താരം വാനോളം പുകഴ്ത്തി. ഈ സീസണിലെ ഏറ്റവും തന്ത്രശാലിയായ ടീം ചെന്നൈ ആണെന്നായിരുന്ന സ്റ്റൈറിസിന്റെ പ്രസ്താവന.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ രാജസ്ഥാന് തൊട്ടുമുൻപിലായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ ഈ സീസണിൽ

കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് ടീം രണ്ടാം സ്ഥാനത്തായിരുന്നു. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഐ.പി.എൽ നിർത്തിവെച്ചത്.

Advertising
Advertising

'നായകനെന്ന നിലയിൽ എം.എസ് ധോണിയുടെ പ്രകടനം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. കളിക്കളത്തിലും പുറത്തും അത്രയും മികച്ച പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. അവസാന വര്‍ഷം സംഭവിച്ചത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇത്തവണ ധോണി ശ്രദ്ധിച്ചു. അതിനായി ടീമില്‍ വരുത്തിയ മാറ്റം ഫലം കാണുകയും ചെയ്തു. കളിമികവ് കൊണ്ട് ചെന്നൈ ഇനിയും ഏറെ വര്‍ഷം ഒന്നാം നമ്പര്‍ ടീമായി തുടരുമെന്നാണ് എനിക്ക് തോന്നുന്നത്' സ്‌റ്റൈറിസ് പറഞ്ഞു.

ചെന്നൈ നിരയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറായ ജഡേജയെ അഭിനന്ദിക്കാനും സ്റ്റൈറിസ് മറന്നില്ല. സി.എസ്‌.കെയിൽ ജഡേജ കൈകാര്യം ചെയ്യുന്ന റോള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഇത്തവണ ചെന്നൈ കിരീടം നേടിയാല്‍ ജഡേജ ഏറ്റവും മൂല്യമുള്ള താരം ആകുമെന്നും സ്റ്റൈറിസ് പറഞ്ഞു. നിലവിലെ ഫീല്‍ഡര്‍മാരിൽ ഏറ്റവും മികച്ച താരമാണ് ജഡേജ. പ്രത്യേകിച്ച് റൺ ഔട്ട് ആക്കാനുള്ള ഡയറക്ട് ത്രോകളിൽ അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. വിക്കറ്റ് എടുക്കുന്നതിലും മികവ് കാട്ടുന്ന താരമാണ് ജഡേജ. സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News