ഈ വർഷം ഇനി ഐ.പി.എൽ തുടരാൻ സാധ്യത കുറവെന്ന് മാർക് ബുച്ചർ

ഏകദേശം 2500 കോടിയോളം രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ഉണ്ടാകാൻ പോകുന്നത്..

Update: 2021-05-10 02:51 GMT
Advertising

ഐ.പി.എല്‍ സീസണിലെ ബാക്കി മത്സരങ്ങൾ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മുൻ ഇഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. മാത്രവുമല്ല, രാജ്യങ്ങൾ അവരുടെ ഈ വർഷത്തെ ക്രിക്കറ്റ് കലണ്ടർ ഏറെക്കുറെ മുൻ‌കൂർ പ്ലാൻ ചെയ്തിട്ടും ഉണ്ടാകും. ഇങ്ങനെയൊരു സാഹചര്യത്തിൽ ഐ.പി.എല്ലിന് വേണ്ടി മാത്രമായി ഒരു അഴിച്ചുപണിക്ക് ടീമുകൾ തയ്യാറാകാൻ സാധ്യത കുറവാണ്. അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതിനെല്ലാം മുകളിലാണ് പണം എന്നതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും മാര്‍ക്ക് ബുച്ചര്‍ സൂചിപ്പിച്ചു. ഏകദേശം 2500 കോടിയോളം രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ഉണ്ടാകാൻ പോകുന്നത്, അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ഐ.പി.എൽ നടത്തിയെടുക്കുവാൻ ബി.സി.സി.ഐ ശ്രമിക്കുമെന്നും ബുച്ചര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 71 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് മാര്‍ക്ക് ബുച്ചര്‍. നാലായിരത്തിൽ അധികം റൺസും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News