ഐഎസ്എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നവംബർ 19ന് എടികെ മോഹൻബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം

Update: 2021-11-02 10:38 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. റിസർവ് ടീമിൽ നിന്ന് സച്ചിൻ സുരേഷ്, വി ബിജോയ് എന്നിവർ സീനിയർ ടീമിലെത്തിയതാണ് എടുത്തു പറയാനുള്ളത്. മുൻനിര താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചു. ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നവംബർ 19ന് എടികെ മോഹൻബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം.

ടീം ഇങ്ങനെ;

ഗോൾകീപ്പർമാർ: ആൽബിനോ ഗോമസ്, പ്രഭ്‌സുഖൻ സിങ് ഗിൽ, മുഹീത് ഷബീർ, സച്ചിൻ സുരേഷ്.

ഡിഫൻഡർമാർ: സന്ദീപ് സിങ്, നിഷു കുമാർ, അബ്ദുൽ ഹക്കു, ഹോർമിപാം റുവാഹ്, ബിജോയ് വി, എനെസ് സിപോവിച്ച്, മാർകോ ലെസ്‌കോവിച്ച്, ധനചന്ദ്ര മിതെയ്, സഞ്ജീവ് സ്റ്റാലിൻ, ജസ്സർ കാർണൈറോ.

മിഡ്ഫീൽഡർമാർ: ജീക്‌സൺ സിങ്, ഹർമൻജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്‌സൺ സിങ്, ലാൽതതാങ്ക ഖൽറിങ്, പ്രശാന്ത് കെ, വിൻസി ബരറ്റോ, സഹൽ അബ്ദുൽ സമദ്, സൈത്യാസെൻ സിങ്, രാഹുൽ കെപി, അഡ്രിയാൻ ലൂന.

സ്‌ട്രൈക്കർമാർ: ചെഞ്ചോ ഗിൽത്‌ഷെൻ, ജോർജ് പെരേര ഡയസ്, ആൽവാരോ വാസ്‌ക്വിസ്

അതിനിടെ, ടൂർണമെന്റിന് മുമ്പോടിയായുള്ള സൗഹൃദ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞദിവസം ഒഡിഷ എഫ്‌സിയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ടീമിന്റെ ജയം. മലയാളി താരം പ്രശാന്ത്, ആൽവാരോ വാസ്‌ക്വിസ് എന്നിവരാണ് ഗോൾ നേടിയത്. ഹാവി ഹെർണാണ്ടസാണ് ഒഡിഷയുടെ ഗോൾ കണ്ടെത്തിയത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News