മുന്നിൽ ആശാൻ; പരിശീലനത്തിനിറങ്ങി ബ്ലാസ്റ്റേഴ്‌സ്- വീഡിയോ

വിദേശ താരങ്ങളായ അഡ്രിയാൻ ലൂനയും എനെസ് സിപോവിച്ചും ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്

Update: 2021-08-06 16:57 GMT
Editor : abs | By : Web Desk

കൊച്ചി: പുതിയ കോച്ച് ഇവാൻ വുകോമനോവിച്ചിന് കീഴിൽ പരിശീലനം ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പനമ്പള്ളിനഗർ ഗ്രൗണ്ടിലായിരുന്നു പരിശീലനം. 

ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രീസീസൺ ആരംഭിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദവാനാണെന്ന് വുകോമനോവിച്ച് പറഞ്ഞു. 'ഞങ്ങളെല്ലാവരും ത്രില്ലിലാണ്. ഈ സീസണിൽ മികച്ച പരിശീലനമാണ് ലക്ഷ്യമിടുന്നത്. ഐഎസ്എൽ 2021-22 സീസണിലെ ഏറ്റവും മികച്ച ടീമാകുകയാണ് ലക്ഷ്യം' - അദ്ദേഹം കൂട്ടിച്ചേർത്തു.

സഹൽ അബ്ദുൽ സമദ്, ഹർമൻ ജോത് ഖബ്ര, ജീക്‌സൺ സിങ്, രാഹുൽ കെപി, കെ പ്രശാന്ത്, ജസ്സൽ കാർണൈറോ, ആൽബിനോ ഗോമസ് തുടങ്ങിയവരെല്ലാം ഇന്നത്തെ പരിശീലനത്തിലുണ്ടായിരുന്നു. വിദേശ താരങ്ങളായ അഡ്രിയാൻ ലൂനയും എനെസ് സിപോവിച്ചും ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. 

Advertising
Advertising

Full View

നിലവിലെ പ്രീ സീസണ്‍ സ്‌ക്വാഡിലെ താരങ്ങള്‍ ഇവരാണ്

ഗോള്‍കീപ്പര്‍മാര്‍: ആല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, ബിലാല്‍ ഹുസൈന്‍ ഖാന്‍, മുഹീത് ഷാബിര്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: ഷഹജാസ് തെക്കന്‍, സന്ദീപ് സിങ്, ബിജോയ് വി, അബ്ദുല്‍ ഹക്കു, ഹോര്‍മിപാം റുയിവ, ജെസ്സെല്‍ കര്‍നെയ്‌റോ, സഞ്ജീവ് സ്റ്റാലിന്‍, ദെനെചന്ദ്ര മീറ്റേയ്.

മധ്യനിര: ഹര്‍മന്‍ജോത് ഖാബ്ര, ജീക്‌സണ്‍ സിങ്, സുഖാം യോയ്‌ഹെന്‍ബ മീറ്റേയ്, ലാല്‍തത്തംഗ ഖോല്‍റിങ്, സഹല്‍ അബ്ദുല്‍ സമദ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, രാഹുല്‍ കെ പി, പ്രശാന്ത് കെ, നൗറെം മഹേഷ്, സെയ്ത്യസെന്‍ സിങ്, വിന്‍സി ബരേറ്റോ, അനില്‍ ഗോയങ്കര്‍.

മുന്‍നിര: വി എസ് ശ്രീക്കുട്ടന്‍, ശുഭ ഘോഷ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News