വമ്പൻ സൈനിങ്; അരിഡാന സന്റാന ബ്ലാസ്റ്റേഴ്‌സിലേക്ക്, സിഡോ മടങ്ങിയെത്തും

സ്‌ട്രൈക്കറായി ബൽജിയൻ ടോപ് ഡിവിഷനിൽ കളിക്കുന്ന ഒരു താരത്തെയും ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്

Update: 2021-07-28 11:21 GMT
Editor : abs | By : Web Desk

കൊച്ചി: സ്പാനിഷ് സ്‌ട്രൈക്കർ അരിഡാന സന്റാന കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ ഹൈദരാബാദ് എഫ്‌സിക്കു വേണ്ടി കളിച്ച താരവുമായി ക്ലബ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റ് മാർക്കസ് മെർഗുൽഹോ ട്വീറ്റ് ചെയ്തു. ബ്ലാസ്‌റ്റേഴ്‌സ് ബന്ധപ്പെട്ട രണ്ട്, മൂന്ന് കളിക്കാർ തീരുമാനമെടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ക്യാപ്റ്റൻ സെർജിയോ സിഡോഞ്ച ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ നോട്ടത്തിലുണ്ടെന്നും മാർക്കസ് പറയുന്നു. കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

Advertising
Advertising

രണ്ട് സ്‌ട്രൈക്കർമാർ, രണ്ട് ഡിഫൻഡർമാർ, ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സ് ഉന്നം വച്ച വിദേശകളിക്കാരെന്നും മാർക്കസ് വെളിപ്പെടുത്തി. സ്‌ട്രൈക്കറായി ബൽജിയൻ ടോപ് ഡിവിഷനിൽ കളിക്കുന്ന ഒരു താരത്തെയും ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്. എന്നാൽ സന്റാന തന്നെയായിരിക്കും ആദ്യത്തെ ചോയ്‌സ്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി പത്തു ഗോളുകളാണ് സന്റാന നേടിയിരുന്നത്.

ലൂനയെ സ്വാഗതം ചെയ്ത് ക്ലബ്

ട്രാൻസഫർ ഗോസിപ്പുകളിൽ ഒന്നുമില്ലാതിരുന്ന യുറഗ്വായ് താരം അഡ്രിയാൻ ലൂനയെ ടീമിലെത്തിച്ചാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഞെട്ടിച്ചത്. ആരാധകർ ഏറെയുള്ള ക്ലബ്ബായിട്ടും ലൂനയുടെ സൈനിങ് ക്ലബ് പുറത്തുവിടാതെ ആരുമറിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. രണ്ടു വർഷത്തേക്കാണ് ലൂനയുടെ കരാർ.

മെൽബൺ സിറ്റി എഫ്.സി താരമായ മിഡ്ഫീൽഡർ കഴിഞ്ഞ എ ലീഗ് സീസണിൽ 24 മൽസരങ്ങൾ നിന്നായി മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്സ്, ഉറുഗ്വേയിലെ ഡിഫെൻസർ സ്പോർട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു താരത്തിന്റെ ഫുട്‌ബോൾ കരിയറിൻറെ തുടക്കം.

യുറഗ്വായ് അണ്ടർ17, അണ്ടർ20 മുൻ താരം കൂടിയായ അഡ്രിയാൻ ലൂന ഇരു വിഭാഗങ്ങളിൽ നിന്നുമായി 19 മൽസരങ്ങളിൽ ദേശീയ ജഴ്സി അണിഞ്ഞു. 2009ൽ ഫിഫ അണ്ടർ17 ലോകകപ്പിലും, 2011ൽ ഫിഫ അണ്ടർ20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂർണമെൻറുകളിലും ഓരോ ഗോൾ വീതവും നേടിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News