തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ട് സജീവമെന്ന് കെ.മുരളീധരന്‍
സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൌണ്ട് മരവിപ്പിക്കുമെന്നും അതിനായാണ് താന്‍ നേമത്ത് മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു
അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ട് സജീവമാണെന്ന് കെ.മുരളീധരന്‍ എം.പി. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൌണ്ട് മരവിപ്പിക്കുമെന്നും അതിനായാണ് താന്‍ നേമത്ത് മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ ബി.ജി.പി ജയിച്ചുവെന്നാണ് വിജയരാഘന്‍റെ വാദം. അതിനുള്ള മറുപടിയാണ് തന്‍റെ സ്ഥാനാര്‍ഥിത്വമെന്നും മുരളീധന്‍. കോണ്‍ഗ്രസ് മാത്രമാണ് ബി.ജെ.പിയെ നേരിടുന്നത്. നേമത്ത് ഒന്നാമതെത്തുമെന്നത് ഉറപ്പാണെന്നും മുരളീധരന്‍ മീഡിയ വണിനോട് പറഞ്ഞു.
വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായാണ് കെ മുരളീധരൻ നേമത്ത് അങ്കം കുറിച്ചത്. നേമത്തിന്‍റെ മനസ്സറിഞ്ഞാണ് മുരളീധരന്‍റെ വോട്ടുതേടൽ. ശബരിമലയും പൗരത്വ ബില്ലും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയാണ് മുരളീധരന്‍.
കെ മുരളീധരൻ എത്താൻ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂർ വൈകിയിട്ടും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. മണ്ഡല അതിർത്തിയായ ജഗതിയിലെത്തിയതോടെ ആവേശം അണപൊട്ടി. പിന്നെ മണ്ഡല പര്യടനം. മണ്ഡലത്തിൽ തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുദ്രാവാക്യങ്ങൾ മുരളീധര ശൈലിയിൽ അക്കമിട്ട് നിരത്തി.