‘കള്ളവോട്ട് നടന്നപ്പോള്‍ മറ്റു പാര്‍ട്ടി ഏജന്റുമാര്‍ എന്ത് ചെയ്യുകയായിരുന്നു’

വിശദമായ റിപ്പോർട്ട് കിട്ടിയാലുടൻ ഇലക്ഷൻ കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ മീഡിയവണിനോട് പറഞ്ഞു.

Update: 2019-04-28 08:19 GMT

കള്ളവോട്ടാണെന്ന് മനസിലായെങ്കിൽ എന്തുകൊണ്ട് മറ്റ് പാർട്ടികളുടെ പോളിങ് ഏജന്റുമാർ അതിനെ എതിർത്തില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. വിശദമായ റിപ്പോർട്ട് കിട്ടിയാലുടൻ ഇലക്ഷൻ കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ മീഡിയവണിനോട് പറഞ്ഞു.

കാസർഗോഡ് മണ്ഡലത്തിലെ കള്ളവോട്ട് ആരോപണം സി.പി.എമ്മിന് കുരുക്കായി മാറുകയാണ്. ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കവും സജീവമായി. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പച്ചക്കള്ളമെന്നാണ് ആരോപണത്തെ വിശേഷിപ്പിച്ചത്. ഓപ്പൺ വോട്ടിട്ടതാണെന്ന വാദവും ഉയർത്തി.

Advertising
Advertising

വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കാസർഗോട് കണ്ണൂർ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്. കള്ളവോട്ട് ബൂത്തിനുള്ളിലെ മറ്റ് പാർട്ടികളുടെ പോളിങ് ഏജന്റുമാർ എന്തുകൊണ്ട് എതിർത്തില്ലെന്ന സംശയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉന്നയിച്ചു. ഇത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് ടിക്കാറാം മീണ മീഡിയവൺ സ്പെഷ്യൽ എഡിഷണിൽ പറഞ്ഞു.

Full View

റിപ്പോർട്ട് കിട്ടിയാലുടൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. റീ പോളിങ് അടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ തീരുമാനിക്കുമെന്നും മീണ കൂട്ടിച്ചേർത്തു.

Tags:    

Similar News