കള്ളവോട്ട്; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി സി.പി.എം

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ അടിമുടി പൊരുത്തക്കേടുകളാണ്.

Update: 2019-04-28 02:57 GMT
Advertising

കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് സി.പി.എം നടത്തിയ വിശദീകരണത്തിലും അവ്യക്തകളേറെ. ഓപ്പണ്‍ വോട്ടെന്ന രീതിയില്‍ സി.പി.എം വിശദീകരിക്കുമ്പോഴും എവിടെയും അതിനെ ന്യായീകരിക്കാന്‍ തക്ക തെളിവുകളില്ല. ചില ചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ അടിമുടി പൊരുത്തക്കേടുകളാണ്. ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ ഒരു വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പുറത്തുവന്ന ദൃശ്യങ്ങളിലില്ല.

ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ വലതുകൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്തവരെന്ന് സി.പി.എം അവകാശപ്പെടുന്ന ആളുകള്‍ മഷി പുരട്ടുന്നത് ഇടതു ചൂണ്ടുവിരലിലാണെന്നുള്ളതും വ്യക്തമാണ്. ഇതിനെ കുറിച്ചും സി.പി.എമ്മിന് കൃത്യമായ മറുപടിയില്ല.

Full View

ചെറുതാഴം പഞ്ചായത്തംഗവും പതിനേഴാം നമ്പര്‍ ബൂത്തിലെ വോട്ടറുമായ സലീന 19ാം നമ്പര്‍ ബൂത്തിലെ നഫീസയുടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ് ജയരാജന്‍ വിശദീകരിച്ചത്. എന്നാല്‍ നഫീസയെ ഒരിടത്തും കാണാനില്ല. ഈ വിശദീകരണങ്ങള്‍ക്ക് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ് സി.പി.എം

Tags:    

Similar News