ഉദുമ എം.എൽ.എയുടെ മകന്റെ പേരിലും കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണം

കെ.കുഞ്ഞിരാമന്റെ മകൻ മധുസൂദനന്റെ പേരിലുള്ള വോട്ട് മറ്റാരോ ചെയ്തെന്നാണ് യു.ഡി.എഫ് ആരോപണം.

Update: 2019-04-30 11:11 GMT

ഉദുമ എം.എൽ.എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ള വോട്ട് രേഖപ്പെടുത്തിയതായി ആരോപണം. കുഞ്ഞിരാമന്റെ മകൻ മധുസൂദനന്റെ പേരിലുള്ള വോട്ട് മറ്റാരോ ചെയ്തെന്നാണ് യു.ഡി.എഫ് ആരോപണം.

Full View

കാസര്‍കോട് കൂട്ടക്കനി ജി.യു.പി സ്കൂളിലെ (ബൂത്ത് 132) ഏഴാം വോട്ടറാണ് മധുസൂദനന്‍. വോട്ടെടുപ്പ് നടക്കുന്ന ദിവസം മധുസൂദനന്‍ നാട്ടില്‍ ഇല്ലായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് കുഞ്ഞിരാമന്‍ എം.എല്‍.എ പ്രതികരിച്ചു.

Tags:    

Similar News