ഡാം തുറന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായവ്യത്യാസം
ബാണാസുര സാഗര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം. അതേസമയം ചീഫ് സെക്രട്ടറിയുടെ നിലപാട് തള്ളി കെഎസ്ഇബി രംഗത്ത് എത്തി.
ഡാം തുറന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായവ്യത്യാസം തുടരുന്നു. ബാണാസുര സാഗര്‍ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയാണ് ചീഫ് സെക്രട്ടറി ടോം ജോസ് കുറ്റപ്പെടുത്തി. എന്നാല്‍ ബാണാസുരസാഗര്‍ ഉള്‍പ്പെടെ മുഴുവന്‍ ഡാമുകളും മുന്നൊരുക്കങ്ങളോടെയാണ് തുറന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി
മുന്നൊരുക്കമില്ലാതെ ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്ന വിമര്‍ശം ഉയരുമ്പോഴാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ അഭിപ്രായവ്യത്യാസം പുറത്തുവരുന്നത്. ബാണാസുര സാഗര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം
അതേസമയം ചീഫ് സെക്രട്ടറിയുടെ നിലപാട് തള്ളി കെഎസ്ഇബി രംഗത്ത് എത്തി. ബാണാസുര സാഗര്‍ ഉള്‍പ്പെടെ അണക്കെട്ടുകള്‍ തുറന്നത് മുന്നറിയിപ്പുകളോടെ തന്നെയാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള വ്യക്തമാക്കി. ഇതിന് കൃത്യമായ തെളിവുണ്ട്. പ്രളയം സംബന്ധിച്ച് കെഎസ്ഇബിക്ക് മുന്നറിയിപ്പ് നല്‍കാനാകില്ല. ഇക്കാര്യത്തില്‍ ഐഎംഡിയെ ആശ്രയിക്കാനേ കഴിയൂ എന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.