സൈന്യം പിന്‍വാങ്ങി; പെരിങ്ങല്‍കുത്ത് അണക്കെട്ടില്‍ വന്നടിഞ്ഞ മരങ്ങള്‍ ഖലാസികള്‍ നീക്കുന്നു

പ്രളയത്തില്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടില്‍ വന്നടിഞ്ഞ മരങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി. സൈന്യം ഉപേക്ഷിച്ച ദൌത്യം ഖലാസികളെ ഉപയോഗിച്ചാണ് ആരംഭിച്ചിരിക്കുന്നത്.

Update: 2018-08-31 03:20 GMT

അണക്കെട്ടിന് സമീപത്തെ പ്രദേശങ്ങള്‍ കുത്തിയൊലിച്ച് പോയിരിക്കുന്നു. പ്രളയ ദിവസങ്ങളില്‍ ഡാമിന്റെ മുകളിലൂടെ ഒന്നര ആള്‍പ്പൊക്കത്തിലാണ് വെള്ളം ഒഴുകിയത്. കൂറ്റന്‍ മരങ്ങള്‍ ഡാമിന് മുകളിലും വാല്‍വുകള്‍ക്ക് സമീപവും കുടുങ്ങി കിടക്കുന്നു. വാല്‍വുകള്‍ മരങ്ങള്‍ വന്നടിഞ്ഞതിനാല്‍ താഴ്ത്താനാവാത്ത സ്ഥിതിയാണ്.

Full View

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്പനിയാണ് മരങ്ങല്‍ നീക്കുന്ന പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒന്‍പത് ലക്ഷം രൂപക്കാണ് കരാര്‍. പെരിങ്ങല്‍ കുത്തിലെ 16 മെഗാവാട്ടിന്റെ വൈദ്യുതി നിലയത്തില്‍ നിന്ന് ഇതിനോടകം ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തന ശേഷിയുടെ പകുതി മാത്രമാണ് ഇപ്പോള്‍ ഉല്‍പാദനം. മറ്റൊരു നിലയത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ മാസങ്ങള്‍ എടുക്കുന്ന അവസ്ഥയാണ്. ഉല്‍പാദന നഷ്ടത്തില്‍ അന്‍പത് ലക്ഷം രൂപയാണ് പ്രതിദിന നഷ്ടം. അറ്റകുറ്റ പണികള്‍ക്ക് ലക്ഷങ്ങള്‍ വേറെയും വേണം.

Tags:    

Similar News