'യൂജിൻ പെരേരക്കെതിരെ കേസ് പിന്‍വലിക്കണം'; ലത്തീൻ അതിരൂപത പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ശിവൻകുട്ടി മന്ത്രിയെ പോലെയല്ല ഗുണ്ടയെ പോലെയാണ് പെരുമാറുന്നതെന്നും ആന്റണി രാജു ഒറ്റുകാരനാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി

Update: 2023-07-13 16:12 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരിജനറൽ ഫാദർ യൂജിൻ പെരേരെക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് കേരള കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി.മാർച്ച് പൊലീസ് തടഞ്ഞു. .മന്ത്രിമാരെ ആരും തടഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. സി.എം.പി നേതാവ് സി.പി ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു.

Advertising
Advertising

ശിവൻകുട്ടി മന്ത്രിയെ പോലെയല്ല ഗുണ്ടയെ പോലെയാണ് പെരുമാറുന്നതെന്നും ആന്റണി രാജു ഒറ്റുകാരൻ ആണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

അതേസമയം, മുതലപ്പൊഴിയിൽ ആറ് മാസത്തിൽ ഡ്രഡ്ജിങ് നടത്തണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരിഹാര നടപടികൾക്ക് സി.ഡബ്ല്യു.പി.ആര്‍.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News