''പാരിതോഷികത്തിന്‍റെ കാര്യത്തിൽ സ‍ര്‍ക്കാര്‍ നല്ല തീരുമാനം എടുക്കുമെന്നാണ്'' പ്രതീക്ഷ: പി.ആർ ശ്രീജേഷ്

ഹോക്കിയിലെ മെഡൽ നേട്ടം വരും തലമുറക്ക് പ്രചോദനമാകുമെന്നും പി.ആർ ശ്രീജേഷ്

Update: 2021-08-10 08:26 GMT
Editor : ijas
Advertising

പാരിതോഷികത്തിന്‍റെ കാര്യത്തിൽ സ‍ര്‍ക്കാര്‍ നല്ല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.ആർ ശ്രീജേഷ്. രാജ്യത്തിന് വേണ്ടി കളിക്കുക മെഡല്‍ നേടുകയെന്നതാണ് തന്‍റെ ദൗത്യം. ഹോക്കിയിലെ മെഡൽ നേട്ടം വരും തലമുറക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒളിമ്പിക്സ് ചരിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഒഡീഷ സര്‍ക്കാരാണ് ഹോക്കി ഇന്ത്യയുടെ സ്പോണ്‍സര്‍മാര്‍. സ്പോര്‍ട്സിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംസ്ഥാനമാണ് ഒഡീഷയെന്നും നിലവില്‍ 20-30 ദേശീയ ടര്‍ഫ് ഗ്രൗണ്ടുകളും നിരവധി അക്കാദമികളും സംസ്ഥാനത്ത് ഒരുങ്ങുന്നുണ്ട്. ഒഡീഷ ഇന്ത്യയുടെ സ്പോര്‍ട്സ് ഹബ് എന്ന രീതിയിലാണ് അറിയപ്പെടുന്നതെന്നും പി.ആര്‍ ശ്രീജേഷ് പറഞ്ഞു.

ഒളിമ്പിക് മെഡലുമായി തിരിച്ചെത്തുന്ന ശ്രീജേഷിന് വൈകീട്ട് സംസ്ഥാന സർക്കാർ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെത്തുന്ന ശ്രീജേഷിനെ വാഹന വ്യൂഹനത്തിന്‍റെ അകമ്പടിയോടെ ജന്മനാടായ കിഴക്കമ്പലത്ത് എത്തിക്കും.

Full View

അതെ സമയം ഹോക്കി താരം പി.ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്ത സർക്കാർ തീരുമാനം നിരാശപ്പെടുത്തുന്നുവെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോർജ് അഭിപ്രായപ്പെട്ടു. രാജ്യത്തിന് അഭിമാനമാകുന്നവരെ പ്രോത്സാഹിപ്പിക്കണം. കേരളത്തിന്‍റെ കായിക വികസനത്തെ പറ്റി പറയാൻ താൻ ആളല്ലെന്നും അഞ്ജു മീഡിയവണിനോട് പറഞ്ഞു.

Full View


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News