ടീം പിണറായി 2.0: പത്തോളം പുതുമുഖങ്ങള്‍, സാധ്യതാ പട്ടിക ഇങ്ങനെ..

പി രാജീവിനെയാണ് ധനമന്ത്രി സ്ഥാനത്ത് പരിഗണിക്കുന്നത്

Update: 2021-05-04 06:38 GMT
Advertising

രണ്ടാം പിണറായി മന്ത്രിസഭയില്‍ പത്തോളം പുതുമുഖങ്ങളുണ്ടാകും. കെ കെ ശൈലജ ആരോഗ്യമന്ത്രിയായി തുടരും. പി രാജീവിനെയാണ് ധനമന്ത്രി സ്ഥാനത്ത് പരിഗണിക്കുന്നത്. കെ എൻ ബാലഗോപാലിനും കെ രാധാകൃഷ്ണനും എം വി ഗോവിന്ദനും മന്ത്രിസ്ഥാനം ഉറപ്പാണ്.

വീണ ജോര്‍ജിനെ വിദ്യാഭ്യാസം അല്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്താണ് പരിഗണിക്കുന്നത്. എം വി ഗോവിന്ദനെ വ്യവസായ മന്ത്രിയായും കെ രാധാകൃഷ്ണനെ നിയമ വകുപ്പ് മന്ത്രിയായും പി പി ചിത്തരഞ്ജനെ ഫിഷറീസ് മന്ത്രിയായും എ സി മൊയ്തീനെ വൈദ്യുതി മന്ത്രിയായും വി ശിവന്‍കുട്ടിയെ ദേവസ്വം, സ്പോര്‍ട്സ് മന്ത്രിയായും പരിഗണിക്കുന്നു.

ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ആര്‍ ബിന്ദു, പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍ എം ബി രാജേഷ് എന്നിവര്‍ പരിഗണനയിലുണ്ട്.

സിപിഐയിൽ നിന്ന് ഒരു ക്യാബിനറ്റ് പദവി ഏറ്റെടുത്തേക്കും. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകിയേക്കും. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റ സീറ്റിൽ ജയിച്ച എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം നൽകില്ല. എല്‍ജെഡി, കേരള കോൺഗ്രസ് ബി എന്നിവർക്ക് മന്ത്രി സ്ഥാനം പരിഗണനയിലുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News