ഹജ്ജിന് കേരളത്തിൽനിന്ന് അവസരം ലഭിച്ചത് 10,331 പേർക്ക്; ആദ്യ ഗഡു ഈ മാസം അടയ്ക്കണം

ഹജ്ജിന് അവസരം ലഭിച്ചവർ ആദ്യഗഡുവായ 81,800 രൂപ ഈ മാസം ഏഴിനകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി

Update: 2023-04-02 02:42 GMT

മക്ക 

മലപ്പുറം: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് അവസരം ലഭിച്ചത് 10,331 പേർക്ക്. 6,466 സ്ത്രീകളും 3,865 പുരുഷൻമാരുമാണ് സംസ്ഥാനത്ത്‌നിന്ന് ഹജജിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഹജ്ജിന് അവസരം ലഭിച്ചവർ ആദ്യഗഡുവായ 81,800 രൂപ ഈ മാസം ഏഴിനകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. കേരളത്തിൽ നിന്ന് ഹജ്ജിനായ അപേക്ഷ നൽകിയ 19,524 പേരിൽ 10,331 പേർക്കാണ് ഇത് വരെ അവസരം ലഭിച്ചത്. 70 വയസിന് മുകളിലുളള വിഭാഗത്തിൽനിന്ന് 1,430 പേർക്കും ലേഡീസ് വിത്തൗട്ട് മഹ്‌റം വിഭാഗത്തിലെ 2,807 പേർക്കും നേരിട്ട് അവസരം ലഭിച്ചു. ജനറൽ വിഭാഗത്തിൽ നിന്ന് 6,094 പേർക്കാണ് അന്തിമപട്ടികയിൽ അവസരം ലഭിച്ചത്.

Advertising
Advertising

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരിൽ കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 3463 പേരാണ് മലപ്പുറം ജില്ലയിൽ നിന്നുള്ളവർ. കോഴിക്കോട് നിന്ന് 2341 പേർക്കും കണ്ണൂരിൽ നിന്ന് 1122 പേർക്കുമാണ് അവസരം ലഭിച്ചത്. കൂടുതൽ പേർ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തത് കരിപ്പൂർ വിമാനത്താവളമാണ്. 6322 പേരാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി പുറപ്പെടുക. 2213 പേർ കൊച്ചി വിമാനത്താവളവും, 1796 പേർ കണ്ണൂർ വിമാനത്താവളവും എംബാർക്കേഷൻ പോയിൻറായി തെരഞ്ഞെടുത്തു.

തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ്.ബി.ഐ, അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകളിലോ ആണ് പണം അടക്കേണ്ടത്. ബാക്കി അടക്കേണ്ട തുക പിന്നീട് അറിയിക്കും. പണം അടച്ചതിന് ശേഷം പേ ഇൻ സ്ലിപ്പ്, പാസ്‌പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോം ,പാസ്പോർട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഏപ്രിൽ പത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനൽ ഓഫീസിലോ സമർപ്പിക്കണമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.


Full View


10,331 people got opportunity from Kerala for Hajj

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News