കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം

Update: 2026-02-12 02:36 GMT

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീടിൻ്റെ മുകളിൽ നിന്ന് വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയാണ് അപകടം.

ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത്. എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News