തിരുവനന്തപുരത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ്
തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് വിധി
Update: 2025-12-31 12:36 GMT
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുൺ ദേവിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് വിധി.
2017 ഫെബ്രുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയും കുടുംബവും എറണാകുളത്തേക്ക് യാത്ര പോയിരുന്നു. അന്ന് കാർ ഓടിച്ചയാളാണ് പ്രതി. യാത്രയ്ക്ക് ശേഷം പ്രതി നിരന്തരം ശല്യം ചെയ്യുകയും ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അക്രമം.