സപ്ലൈകോയിലെ 13ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കും

കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്‍റെയും വില വർധിപ്പിച്ചിരുന്നില്ല

Update: 2023-11-10 12:56 GMT

തിരുവനന്തപുരം: സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക.


കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്‍റെയും വില വർധിപ്പിച്ചിരുന്നില്ല. 13 ഇന സാധനങ്ങളുടെ വില വർധിക്കില്ലെന്നത് ഒന്നാം പിണറായി സർക്കാരിന്‍റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു.

Advertising
Advertising


പൊതുവിപണിയിലെ വിലക്കയറ്റത്തിനിടെ ഇത്തരത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഇത് അതിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും സപ്ലൈകോ സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News