ഒറ്റക്കെട്ടായി നാട്; മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി തികഞ്ഞു

മലയാളി ഒരിക്കലും പരാജയപ്പെടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരിയായ എം.വിജിന്‍ എം.എല്‍.എ പറഞ്ഞു.

Update: 2021-07-05 13:52 GMT

സുമനസ്സുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ എസ്.എം.എ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലായ മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ 18 കോടി തികഞ്ഞു. മീഡിയവണ്‍ ആണ് മുഹമ്മദിന്റെ അവസ്ഥ ലോകത്തിന് മുന്നിലെത്തിച്ചത്. ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ ഒരുമിച്ചതോടെ അഞ്ച് ദിവസം കൊണ്ടാണ് 18 കോടിയെന്ന വലിയ തുക സമാഹരിച്ചത്.

മലയാളി ഒരിക്കലും പരാജയപ്പെടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരിയായ എം.വിജിന്‍ എം.എല്‍.എ പറഞ്ഞു. അഞ്ച് ദിവസം കൊണ്ട് ഇത്ര വലിയ തുക സമാഹരിക്കാനായത് വലിയ ആത്മവിശ്വാസം പകരുന്നതാണെന്നും വിജിന്‍ പറഞ്ഞു.

നിരവധിപേരാണ് നേരിട്ട് വിളിച്ചു സഹായം അറിയിച്ചതെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വിദേശത്ത് നിന്ന് അര്‍ധരാത്രി വരെ പലരും വിളിച്ച് സഹായം വാഗ്ദാനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. എല്ലാവരോടും നന്ദിയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News