അടിമാലിയിൽ ട്രാവലർ മറിഞ്ഞ് 19 പേർക്ക് പരിക്ക്

വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണം

Update: 2023-03-16 12:09 GMT

ഇടുക്കി: അടിമാലി ആനച്ചാലിൽ ട്രാവലർ മറിഞ്ഞ് 19 പേർക്ക് പരിക്ക്. വൈകിട്ട് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. എറണാകുളത്ത് നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മൂന്നാർ സന്ദർശിച്ച് മടങ്ങും വഴിയായിരുന്നു അപകടം. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News