'തെരഞ്ഞെടുപ്പ് തിരിച്ചടി പ്രാദേശിക തലത്തില്‍,വീഴ്ച മനസിലാക്കാൻ സംഘടനാ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല';സിപിഎം
തിരുത്തൽ നടപടികൾ വേഗത്തിൽ ആക്കാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
Update: 2025-12-28 02:08 GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പ്രാദേശിക തലത്തിലെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തലിന് പിന്നാലെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. പ്രാദേശിക തലത്തിൽ ഉണ്ടായ വീഴ്ച മനസ്സിലാക്കാൻ സംഘടനാ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ് സ്വർണക്കൊള്ളയിൽ പത്മകുമാറിനെതിരെ നടപടിയില്ലെന്ന എതിരാളികളുടെ പ്രചാരണം ചെറുക്കാനായില്ലെന്നും വിലയിരുത്തി.
തിരുത്തൽ നടപടികൾ വേഗത്തിൽ ആക്കാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.തിരുത്തൽ വരുത്തേണ്ട സംഘടനാ- ഭരണ നടപടികൾക്ക് സെക്രട്ടറിയേറ്റ് യോഗം രൂപം നൽകി. സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറിയേറ്റ് തീരുമാനം ചർച്ച ചെയ്യും.