സോമാലിയന്‍ പരാമര്‍ശ വിവാദത്തില്‍ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ അമിത്ഷാ ഉയര്‍ത്തിക്കാട്ടിയത് ശ്രീലങ്കന്‍ ആഭ്യന്തരകെടുതിയുടെ ചിത്രം

Update: 2016-11-17 17:10 GMT
Editor : admin
സോമാലിയന്‍ പരാമര്‍ശ വിവാദത്തില്‍ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ അമിത്ഷാ ഉയര്‍ത്തിക്കാട്ടിയത് ശ്രീലങ്കന്‍ ആഭ്യന്തരകെടുതിയുടെ ചിത്രം

സോമാലിയന്‍ പരാമര്‍ശവിവാദത്തില്‍ അകപ്പെട്ട പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കെടുതിയുടെ ചിത്രം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒൗട്ട്ലുക്ക് വാരികയുടെ അബദ്ധം അതേപടി ആവര്‍ത്തിച്ച അധ്യക്ഷനൊപ്പം ബി.ജെ.പിയും ഒരിക്കല്‍കൂടി പൊതുജനമധ്യത്തില്‍ അപഹാസ്യരായി.

സോമാലിയന്‍ പരാമര്‍ശവിവാദത്തില്‍ അകപ്പെട്ട പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കെടുതിയുടെ ചിത്രം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒൗട്ട്ലുക്ക് വാരികയുടെ അബദ്ധം അതേപടി ആവര്‍ത്തിച്ച അധ്യക്ഷനൊപ്പം ബി.ജെ.പിയും ഒരിക്കല്‍കൂടി പൊതുജനമധ്യത്തില്‍ അപഹാസ്യരായി. നാരദാ ന്യൂസ് എന്ന വെബ്ജേണലാണ് ഇത് പുറത്തുവിട്ടത്.

Advertising
Advertising

സോമാലിയയിലെ ശിശുമരണനിരക്കിനേക്കാള്‍ ഗുരുതരമാണ് കേരളത്തിലെ സ്ഥിതി എന്ന നരേന്ദ്ര മോദിയുടെ പ്രസംഗമാണ് വിവാദമായത്. മോദിക്കെതിരെ പ്രതിഷേധം വ്യാപകമായെങ്കിലും വീണ്ടും സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിച്ചില്ല. സോഷ്യല്‍ മീഡിയയും ഇടത്-വലത് നേതാക്കളും വിമര്‍ശം ശക്തമാക്കിയതോടെയാണ് ദേശീയ അധ്യക്ഷനെ സംസ്ഥാനനേതൃത്വം രംഗത്തിറക്കിയത്.

മോദിയുടെ പ്രസംഗം വിവാദമാക്കാതെ അട്ടപ്പാടിയിലെ യാഥാര്‍ഥ്യമാണ് പരിഗണിക്കേണ്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷാ പറഞ്ഞു. പിന്നാലെ ആദിവാസിക്കുട്ടികളുടെ പട്ടിണി തെളിയിക്കാന്‍ 2013 ലെ ഒൗട്ട്ലുക്ക് വാരികയിലെ ഫോട്ടോ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍, ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധകാലത്ത് 2009ല്‍ വന്നിയിലെ തമിഴ് വംശജര്‍ അനുഭവിച്ചിരുന്ന പട്ടിണിയും പോഷകാഹാരമില്ലായ്മയും വ്യക്തമാക്കുന്ന ചിത്രമായിരുന്നു ഇത്.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിലെ 64ആം പേജിലാണ് ഈ ഫോട്ടോ വന്നത്. ‌2009 മേയ് ആറിന് ശ്രീലങ്കയിലെ വന്നിയില്‍ നിന്ന് എടുത്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, നാലുവര്‍ഷത്തിനുശേഷം ഒൗട്ട്ലുക്ക് ഇതേ ചിത്രം അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് കാണിക്കാനെന്ന രീതിയില്‍ കവര്‍ ചിത്രമായി ഉപയോഗിച്ചു.

പേരാവൂരിലെ തിരുവോണപ്പുറം ആദിവാസികോളനിയിലെ കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മോദിയും സോമാലിയന്‍ ഉപമക്ക് ആധാരമാക്കിയത്. എന്നാല്‍, വീട്ടുകാരറിയാതെ ആദിവാസിക്കുട്ടികള്‍ക്ക് പഴം നല്‍കിയാണ് ഫോട്ടോ എടുത്തതെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഒൗട്ട്ലുക്ക് പ്രസിദ്ധീകരിച്ച ചിത്രവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. ഇതേ ഫോട്ടോ ഉയര്‍ത്തിയാണ് മോദിയെ ന്യായീകരിക്കാന്‍ അമിത് ഷായും ഇറങ്ങിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News