തിരുവനന്തപുത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി കുത്തിപ്പരിക്കേല്‍പിച്ചു

Update: 2017-03-28 09:39 GMT
Editor : admin
തിരുവനന്തപുത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി കുത്തിപ്പരിക്കേല്‍പിച്ചു

അക്രമികളില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ കീഴ്പെടുത്തിയത്.

തിരുവനന്തപുരം കണിയാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി കുത്തിപ്പരിക്കേല്‍പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമികളില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ കീഴ്പെടുത്തിയത്.

എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി പഠനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ നേരത്താണ് ആക്രമണം. മറ്റാരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും പൊലീസ് ഇടപെടുന്നില്ലെന്നുമാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എ വി ശശിക്ക് നേരെ നാട്ടുകാര്‍ തട്ടിക്കയറി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News