അഞ്ചാം ക്ലാസ് വരെ ഇനി തോല്‍ക്കാതെ പഠിക്കാം

Update: 2017-04-24 06:27 GMT
Editor : Sithara
അഞ്ചാം ക്ലാസ് വരെ ഇനി തോല്‍ക്കാതെ പഠിക്കാം

എന്നാല്‍ ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഈ രീതി വേണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളില്‍ ഹാജര്‍ കുറവായാലും എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിച്ചുവിടാന്‍ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. എന്നാല്‍ ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഈ രീതി വേണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇതിനായി വിദ്യാഭ്യാസ അവകാശ നിയമം പരിഷ്കരിക്കാനും തീരുമാനമായി. സി.ബി.എസ്.ഇ യില്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ തീരുമാനം സി.എസ്. എസിക്ക് വിടാനും യോഗത്തില്‍ ധാരണയായി.

Advertising
Advertising

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഉന്നത നയരൂപീകരണ സമിതിയായ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍. എട്ട് വരെയുള്ള വിദ്യാര്‍ഥികളെ പരാജയപ്പെടുത്തരുതെന്ന നിലവിലെ നയം പഠന നിലവാരത്തെ സാരമായി ബാധിക്കുവെന്ന് വിവിധ സംസ്ഥാനങ്ങള്‍‌ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥനത്തിലാണ് ഈ നയം അഞ്ചാം ക്ലാസ് വരെയായി നിജപ്പെടുത്താന്‍ തീരുമാനിച്ചത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പഠിക്കുന്ന സുബ്രഹ്മണ്യന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഇതിനായ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യുന്നതോടെ അഞ്ച്, എട്ട് ക്ലാസുകള്‍ പൊതുപരീക്ഷ വേണമോ എന്ന കാര്യത്തിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനാകും. വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. തെലങ്കാന വിദ്യാഭ്യാസമന്ത്രി ക‍‍ഡിയം ശ്രീഹരിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News