നൂറാംദിനത്തില്‍ പുതിയ ഭവനപദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

Update: 2017-04-25 10:26 GMT
നൂറാംദിനത്തില്‍ പുതിയ ഭവനപദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Full View

സര്‍ക്കാറിന്റ നൂറാം ദിനം പ്രമാണിച്ച് പുതിയ ഭവനപദ്ധതി നടപ്പില്‍ വരുത്താന്‍ എല്‍ഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച തുടരാനും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.

ബജറ്റിലെ പ്രധാന നിര്‍ദേശമായ വീടില്ലാത്തവര്‍ക്ക് വീട് പദ്ധതി സര്‍ക്കാറിന്റ നൂറാം ദിനത്തില്‍ നടപ്പില്‍ വരുത്താനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. ഭൂരഹിതരായവര്‍ക്ക് ഭൂമിയും വീടും നല്‍കും. സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീടും നിര്‍മ്മിച്ച് നല്‍കും.

Advertising
Advertising

മത്സ്യത്തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും അവരവരുടെ പ്രവര്‍ത്തനമേഖലകളില്‍ തന്നെയാകും വീട് നിര്‍മ്മിച്ച് നല്‍കുക. സംസ്ഥാനത്തെ 4 ലക്ഷത്തോളം പേര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റ കണക്കുകൂട്ടല്‍. സര്‍ക്കാറിന്റ നൂറാംദിനം വിപുലമായ രീതിയില്‍ ആഘോഷിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.

സെപ്റ്റംബര്‍ 2 നാണ് സര്‍ക്കാറിന്റ നൂറുദിനം പൂര്‍ത്തിയാകുന്നതെങ്കിലും പൊതു പണിമുടക്ക് പ്രമാണിച്ച് സെപ്റ്റംബര്‍ 1 നാകും ആഘോഷ പരിപാടികള്‍ നടത്തുക. ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ച് ഇന്നത്തെ യോഗത്തിലും അന്തിമ തീരുമാനമായില്ല. ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച തുടരാനും മുന്നണി നേതൃത്വത്തില്‍ ധാരണയായി.

Tags:    

Similar News