അഷ്ടമുടിക്കായലിനെ നശിപ്പിച്ച് വിനാശകരമായ മത്സ്യബന്ധനം

Update: 2017-05-11 12:34 GMT
അഷ്ടമുടിക്കായലിനെ നശിപ്പിച്ച് വിനാശകരമായ മത്സ്യബന്ധനം
Advertising

ചീനവലകളില്‍ ഹൈവോള്‍ട്ടേജ് ലൈറ്റ് ഉപയോഗിച്ചാണ് ചെറുമത്സ്യങ്ങളെ വരെ കോരിയെടുക്കുന്നത്.

Full View

അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് നശിപ്പിച്ച് വിനാശകരമായ മത്സ്യബന്ധനം വ്യാപകം. ചീനവലകളില്‍ ഹൈവോള്‍ട്ടേജ് ലൈറ്റ് ഉപയോഗിച്ചാണ് ചെറുമത്സ്യങ്ങളെ വരെ കോരിയെടുക്കുന്നത്. ചീനവലകള്‍ അഷ്ടമുടിക്ക് മരണമണിമുഴക്കുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതര്‍ കണ്ണടയ്ക്കുന്നു.

ഫിഷറീസ് വകുപ്പിന്റെ കണക്ക് പ്രകാരം 1233 ചീനവലകളാണ് അഷ്ടമുടിയില്‍ സ്ഥാപിച്ചിട്ടുളളത്. എന്നാല്‍ ഇവയില്‍ രജിസ്‌ട്രേഷന്‍ ഉള്ളത് 126 എണ്ണത്തിന് മാത്രം. അതായത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചീനവലകളുടെ എണ്ണം 1107. നടപടി സ്വീകരിക്കാതെ അധികൃതര്‍ കണ്ണടയ്ക്കുന്നു. ഇനി കാണേണ്ടത് ഉദ്യോഗസ്ഥരുടെ തണലുപറ്റി അനധികൃത ചീനവലക്കാര്‍ നടത്തുന്ന മത്സ്യചൂഷണമാണ്.

ഹൈവോള്‍ട്ടേജ് ലൈറ്റ് ചീനവലകളില്‍ സ്ഥാപിച്ച് വിനാശകരമായ മത്സ്യബന്ധനം. കരിമീന്‍ ലൈറ്റില്‍ ആകര്‍ഷിക്കപ്പെടും എന്നതാണ് ചീനവലക്കാര്‍ ലക്ഷ്യം ഇടുന്നത്. എന്നാല്‍ പിടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളള ചെറുമത്സ്യങ്ങള്‍ വരെ ഇതുമൂലം ചീനവലയില്‍ കുടങ്ങും. ജൈവസമൃദ്ധിയില്‍ സമ്പന്നമായിരുന്നു അഷ്ടമുടി. 77 ഇനം മത്സ്യങ്ങള്‍ അഷ്ടമുടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം ഇത് 22 ആയി ചുരുങ്ങിയിട്ടുണ്ട്.

Tags:    

Writer - ഡോ. ബിന്ദു എം.പി

Writer

Editor - ഡോ. ബിന്ദു എം.പി

Writer

Sithara - ഡോ. ബിന്ദു എം.പി

Writer

Similar News