സ്വാശ്രയ മെഡിക്കല്‍ പ്രവേശം: മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി

Update: 2017-05-14 22:16 GMT
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരൊരുക്കാനായത് സര്‍ക്കാറിന്റെ നേട്ടമാണെന്ന്

സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ പ്രവേശ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാറും മാനേജുമെന്റുകളും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് ഫീസിന്റെ കാര്യത്തില്‍ ധാരണയായത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരൊരുക്കാനായത് സര്‍ക്കാറിന്റെ നേട്ടമാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു

സര്‍ക്കാറിന് പ്രവേശനാവകാശം നല്‍കുന്ന 50 ശതമാനം സീറ്റുകളിലെ ഫിസിന്റെ കാര്യത്തിലാണ് തര്‍ക്കം നിലനിന്നത്. ധാരണ പ്രകാരം പുതിയ ഫീസ് നിരക്ക് ഇങ്ങനെ.

Advertising
Advertising

മെഡിക്കല്‍
30 ശതമാനം മെറിറ്റ് സീറ്റില്‍ 1.85 ലക്ഷമായിരുന്നത് 2.5 ലക്ഷമായി ഉയര്‍ത്തി.
20 ശതമാനം ബിപിഎല്‍ - എസ് സി സീറ്റുകളില്‍ 25000 എന്ന ഫീസ് തുടരും
മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റില്‍ 11 ലക്ഷം. പഴയ ഫീസ് 8.5 ലക്ഷം.
എന്‍ ആര്‍ ഐ ക്വാട്ടയില്‍ 15 ലക്ഷം, പഴയ ഫീസ് 12.5 ലക്ഷം.

ഡെന്റല്‍
30 ശതമാനം മെറിറ്റ് സീറ്റില്‍ പുതിയ ഫീസ് 2.1 ലക്ഷം. പഴയത് 1.75 ലക്ഷം.
ആറ് ശതമാനം ബിപിഎല്‍ സീറ്റില്‍ 23000 എന്ന ഫീസ് തുടരും.
14 ശതമാനം സീറ്റില്‍ 44000 ആയി ഉയര്‍ത്തി.
മാനേജ്മെന്റ് ക്വാട്ടയില്‍ 5 ലക്ഷവും എന്‍ ആര്‍ ഐ സീറ്റില്‍ 6 ലക്ഷവുമാണ് പുതിയ ഫീസ്.

13 കോളജുകളുമായി ധാരണയിലെത്തിയെന്നും 5 കോളജുകള്‍ കൂടി കരാറിലൊപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ ഫീസ് ധാരണയെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്ന് മനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു

Tags:    

Similar News