സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയ്ക്ക് കൊച്ചിയില്‍ തുടക്കം
രണ്ടായിരം വര്‍ഷം പഴക്കമുള്ള സുഗന്ധവ്യഞ്ജനപാതയിലുടനീളം കണ്ടുവരുന്ന രുചിഭേദങ്ങള്‍ ആഘോഷിക്കാനാണ് സ്പൈസ് റൂട്ട് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്
പ്രഥമ സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി. മേളയോടനുബന്ധിച്ചുള്ള പാചകമത്സരത്തില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള പാചകവിദഗ്ധര്‍ മാറ്റുരക്കും. കേരള ടൂറിസം വകുപ്പ് യുനസ്കോയുമായി സഹകരിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
രണ്ടായിരം വര്‍ഷം പഴക്കമുള്ള സുഗന്ധവ്യഞ്ജനപാതയിലുടനീളം കണ്ടുവരുന്ന രുചിഭേദങ്ങള്‍ ആഘോഷിക്കാനാണ് സ്പൈസ് റൂട്ട് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. കേരളവുമായി സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന 31 രാജ്യങ്ങളിലെ 15 രാജ്യങ്ങളില്‍ നിന്നുള്ള പാചകവിദഗ്ദരാണ് മേളയില്‍ മാറ്റുരക്കുന്നത്. മേളയോടനവുബന്ധിച്ച് ഭക്ഷ്യസംബന്ധിയായ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച്ചയാണ് പാചകമത്സരം നടക്കുക. കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ വിഭവങ്ങള്‍ ഒരുക്കുക. ഭക്ഷ്യമേളയ്ക്ക് അനുബന്ധമായി പ്രാദേശിക പാചകവിദഗ്ധര്‍ക്കായി പ്രത്യേകം പാചകമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതിയുടെ മുഖ്യഷെഫായ മോണ്ടു സെയ്നിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക.