ആറന്മുള: തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രം

Update: 2017-05-20 04:16 GMT
Editor : Sithara
ആറന്മുള: തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രം

ആറന്മുള വിമാനത്താള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും പഞ്ചായത്തിന്‍റെയും നിലപാട് പ്രധാനമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ

Full View

ആറന്മുള വിമാനത്താള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും പഞ്ചായത്തിന്‍റെയും നിലപാട് പ്രധാനമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ. പദ്ധതിക്ക് അനുമതി നല്‍കേണ്ടതുണ്ടോ എന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പദ്ധതി വേണ്ടങ്കില്‍ 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതിയില്‍ ആരുടെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിമാനത്താവളം വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാടെങ്കില്‍ ഈ അനുമതി പിന്‍വലിക്കണമെന്നും അനില്‍ എം ദവേ പറഞ്ഞു.

Advertising
Advertising

വിമാനത്താവളവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എന്നിട്ടും കേന്ദ്രമന്ത്രി ഇത്തരമൊരു നിലപാടെടുക്കുന്നത് സംസ്ഥാന ബിജെപി ഘടകത്തിന്‍റെ എതിപ്പിന്‍റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന. ആറന്മുള വിമാനത്താവളത്തിന് കേന്ദ്രം ഒരിക്കലും അനുമതി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതിക്ക് അനുകൂലമായ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണ് എന്നായിരുന്നു പിന്നീട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News