ഇന്ത്യയെ ഗുജറാത്താക്കാന്‍ ശ്രമം ശബ്‍നം ഹാഷ്‍മി

Update: 2017-05-20 22:41 GMT
Editor : Ubaid
ഇന്ത്യയെ ഗുജറാത്താക്കാന്‍ ശ്രമം ശബ്‍നം ഹാഷ്‍മി

കശ്മീരില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത് കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയമാണെന്നും ശബ്‍നം ഹാഷ്‍മി അഭിപ്രായപ്പെട്ടു.

Full View

വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതടക്കം ഗുജറാത്തില്‍ സംഘ്പരിവാര്‍ നടപ്പാക്കിയ കാര്യങ്ങളാണ് കഴിഞ്ഞ രണ്ടരവര്‍ഷമായി ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ശബ്‍നം ഹാഷ്‍മി. കശ്മീര്‍ ജനതയുമായി സംവാദം നടത്തുന്നതിന് പകരം അവരെ ആയുധമുപയോഗിച്ച് കീഴടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് സി.ഐ.ടി.യു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ശബ്‍നം ഹാഷ്‍മി.

കശ്മീരില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത് കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയമാണെന്നും ശബ്‍നം ഹാഷ്‍മി അഭിപ്രായപ്പെട്ടു. ചരിത്രകാരന്‍ കെ എന്‍ ഗണേഷ്, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News