കേരള വിഷൻ കണക്ട് ആൻഡ് വിൻ പദ്ധതി: ജനുവരി മാസത്തിലെ വിജയികളെ കണ്ടെത്തി

പദ്ധതിയിലൂടെ വരിക്കാർക്ക് 100 ഇ.വി ബൈക്കുകൾ, 200 ടെലിവിഷനുകൾ, ബംപർ സമ്മാനമായി ഒരു ഇ.വി കാർ ഉൾപ്പെടെ മൊത്തം രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്ന

Update: 2026-02-06 14:38 GMT

കൊച്ചി: കേരള വിഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് തങ്ങളുടെ നിലവിലുള്ള വരിക്കാർക്കും പുതിയ വരിക്കാർക്കുമായി സംഘടിപ്പിച്ച കണക്ട് ആൻഡ് വിൻ പദ്ധതിയിൽ ആദ്യ ഘട്ട നറുക്കെടുപ്പിലെ വിജയികളെ കണ്ടെത്തി. ജനുവരി ഒന്നിന് ആരംഭിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന പ്രതിമാസ നറുക്കെടുപ്പ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ വരിക്കാർക്ക് 100 ഇ.വി ബൈക്കുകൾ, 200 ടെലിവിഷനുകൾ, ബംപർ സമ്മാനമായി ഒരു ഇ.വി കാർ ഉൾപ്പെടെ മൊത്തം രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.

ജനുവരി മാസത്തിലെ നറുക്കെടുപ്പ് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ (സിഒഎ) മലപ്പുറം ജില്ലാ സമ്മേളനത്തിൽ വച്ച് നടന്നു. നറുക്കെടുപ്പിൽ അഞ്ച് ഭാഗ്യശാലികൾ ഇ.വി ബൈക്കും അഞ്ച് പേർ ടെലിവിഷനും എന്നിങ്ങനെ സമ്മാനങ്ങൾക്ക് അർഹരായി. തൃശൂർ കള്ളിയാത്ത് റോയൽ സ്‌ക്വയർ മാക്‌സ്ഗിവ് ഇൻവെസ്റ്റ്‌മെന്റിലെ ഗിൽബർട്ട് സി.ജി, മലപ്പുറം നിലമ്പൂർ ചീവത്തുകുന്ന് നടുക്കണ്ടി (എച്ച്)യിലെ നബീൽ എൻ.കെ, കോട്ടയം വൈക്കം മുട്ടുച്ചിറയിലെ ആൽവിൻ സേവ്യർ, കൊല്ലം പേരയം ഉമയനല്ലൂർ വിളയിൽ പുത്തൻവീട്ടിലെ ഷെമീമ, കാസർകോട് ഉദിനൂർ അരിവിരുത്തി ഹൗസിലെ അഭിരാജ് എ എന്നിവർ ഇ.വി ബൈക്ക് സമ്മാനത്തിന് അർഹരായി. ടെലിവിഷൻ സമ്മാനത്തിന് അർഹരായവർ: അഭിലാഷ് ജിജി, സുധീർ എൻ.കെ, ദിവ്യ എം, അജ്മൽ എം, തോമസ് കെ.സി എന്നിവരാണ്.

Advertising
Advertising

കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിംഗ്, ബ്രോഡ്ബാൻഡ് ശൃംഖലയാണ് കേരള വിഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് സ്വതന്ത്ര കേബിൾ ടിവി ഓപ്പറേറ്റർമാരെ ഏകോപിപ്പിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (COA) എന്ന സംഘടനയുടെ കീഴിലാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിൾ ലിമിറ്റഡ് (KCCL), കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ് (KVBL), കേരള വിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് (KCBL) എന്നിവയാണ് ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങൾ. ഇന്ന് 30 ലക്ഷത്തിലധികം കേബിൾ ടിവി കണക്ഷനുകളുമായി KCCL കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമുള്ള മൾട്ടി സിസ്റ്റം ഓപ്പറേറ്റർ ആയി മാറിയിട്ടുണ്ട്. 12 ലക്ഷം ബ്രേഡ് ബാൻഡ് കണക്ഷനുള്ള കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ് (KVBL) കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ ആറാം സ്ഥാനത്തുമാണുള്ളത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News