ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു; പ്രവാസികൾക്ക് സർക്കാർ സൗജന്യ ഹെൽത്ത് ചെക്കപ്പ് നടപ്പാക്കണം: അഷ്‌റഫ് താമരശ്ശേരി

ഒരു അസുഖവുമില്ലാതെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഭൂരിഭാ​ഗവും 40 വയസിന് താഴെയുള്ളവരാണെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു

Update: 2026-03-27 16:01 GMT

കോഴിക്കോട്: പ്രവാസികളുടെ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തുന്നതിന് കൃത്യമായ ഇടവേളകളിൽ സൗജന്യ ഹെൽത്ത് ചെക്കപ്പ് നടത്തുന്നതിന് സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് അഷ്‌റഫ് താമരശ്ശേരി. ജോലിത്തിരക്കുകൾക്കിടയിൽ പ്രവാസികളിൽ ഭൂരിഭാഗവും ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കാത്തവരാണ്. ഭൂരിഭാഗം പ്രവാസികളും ഹെൽത്ത് ഇൻഷൂറൻസോ മറ്റു മാർഗങ്ങളോ ഇല്ലാത്തവരാണ്. നാടിന്റെ വികസനത്തിൽ വലിയ സംഭവാന നൽകുന്ന പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടലുണ്ടാവണമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

ഇന്നലെ കയറ്റിവിട്ട അഞ്ച് മൃതദേഹങ്ങൾ എല്ലാം കുഴഞ്ഞു വീണുള്ള ഹൃദയാഘാതം മൂലമായിരുന്നു. പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങൾ ഒരു തുടർക്കഥപോലെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ കയറ്റിവിട്ട ഈ മൃതദേഹങ്ങൾ ഇവരൊക്കെയും 23-40 വയസിനിടയിൽ ഉള്ളവരായിരുന്നു. ഇതെല്ലാം തന്നെ യാതൊരു അസുഖവും കാണിക്കാതെ കുഴഞ്ഞു വീഴുന്നു. എല്ലാവരും കൂലങ്കഷമായി ചിന്തിക്കേണ്ട കാര്യമാണിത്. പലവിധ ജീവിതശൈലി രോഗങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഓരോ പ്രവാസിയും. അതിനിടയിലുള്ള ജോലിസംബന്ധമായ മാനസിക പിരിമുറുക്കങ്ങൾ വേറെയും.

Advertising
Advertising

ഇതിനിടയിൽ ഓരോ പ്രവാസികളും സ്വയം മറന്നുപോകുന്ന ഒന്നാണ് അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നുള്ളത്. എത്ര തിരക്കുകളുണ്ടെങ്കിലും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. അത് വളരെ അത്യാവശ്യമാണ്. ജീവിതം ക്ഷണികമാണ്, ചുവരുണ്ടെങ്കിലല്ലേ ചിത്രങ്ങൾ വരക്കാൻ പറ്റുള്ളൂ. അതുപോലെതന്നെയാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും. നമ്മെ ആശ്രയിച്ചു കഴിയുന്ന കുടുംബക്കാരെയും നമ്മൾ ഓർക്കണം. അവർക്കുവേണ്ടിയാണല്ലോ ഓരോ പ്രവാസിയും ഇവിടെ ജോലിചെയ്യുന്നതും നമ്മുടെ നാടിന്റെ സാമ്പത്തിക നിലയിൽ പ്രധാന പങ്കുവഹിക്കുന്നതും. പ്രത്യേകിച്ച് ഇവിടെയുള്ള ഒട്ടുമിക്ക പ്രവാസികൾക്കും ഹെൽത് ഇൻഷുറൻസോ മറ്റ് പ്രായോഗിക മാർഗ്ഗങ്ങളോ ഒന്നുമില്ലാത്തവരാണ്.

ജോലി തിരക്കിനിടയിൽ ആരോഗ്യം പരിപാലിക്കുവാനോ അതിന് വേണ്ടി സാമ്പത്തികമായി ചെലവഴിക്കാനോ ഒന്നുമില്ലാത്തവരാണ് പല പ്രവാസികളും. അതിനൊരു പരിഹാരമായി നമ്മുടെ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും സൗജന്യമായി ഇടയ്ക്കിടെ ഒരു ഹെൽത്ത് ചെക്കപ്പ് നൽകിവന്നാൽ പാവം പ്രവാസികൾക്ക് അതൊരു വല്യ ആശ്വാസം ആയിരിക്കും. നമ്മുടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഫ്രീയായിട്ടുള്ള ആരോഗ്യ ചെക്കപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നമ്മുടെ നാട്ടിലെ ബന്ധപ്പെട്ട അധികാരികളോട് വളരെ താഴ്മയോടെ അപേക്ഷിക്കുന്നുവെന്നും അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News