ശാര്‍ക്കര ക്ഷേത്രവളപ്പില്‍ വെടിക്കോപ്പ് എത്തിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജം

Update: 2017-05-20 15:31 GMT
Editor : admin
ശാര്‍ക്കര ക്ഷേത്രവളപ്പില്‍ വെടിക്കോപ്പ് എത്തിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജം
Advertising

വെടിക്കെട്ട് അപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തുള്ള ശാര്‍ക്കര ക്ഷേത്ര വളപ്പില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യാജം.

വെടിക്കെട്ട് അപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തുള്ള ശാര്‍ക്കര ക്ഷേത്ര വളപ്പില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യാജം. കെഎല്‍ 22 ജി 7286 എന്ന നമ്പറിലുള്ള കാറിന്റെ നമ്പര്‍ പ്ലേറ്റാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. വാഹനങ്ങള്‍ക്കകത്ത് കണ്ടെത്തിയ വെടിക്കോപ്പുകള്‍ ഇന്ന് ‍നിര്‍വീര്യമാക്കാനിരിക്കെയാണ് നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങള്‍ പൊളിച്ച് സ്ഫോടക വസ്തുക്കള്‍ പുറത്തെടുത്തിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തിയത്.

വെടിക്കട്ടപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് 500 മീറ്റര്‍ മാത്രം അകലെയുള്ള ശാര്‍ക്കര ദേവി ക്ഷേത്രവളപ്പിലാണ് വെടിക്കോപ്പുകള്‍ നിറച്ച മൂന്നു വാഹനങ്ങള്‍ കണ്ടെത്തിയത്. കേരള പൊലീസിന്റെ ബോംബ് സ്ക്വാഡും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ പൊളിച്ച് വെടിക്കോപ്പുകള്‍ പുറത്തെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നെങ്കിലും ദുരന്തത്തിന് ശേഷമാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വാഹനങ്ങള്‍ക്കുള്ളില്‍ വെടിക്കോപ്പുകളാണെന്ന് നാട്ടുകാര്‍ കണ്ടെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News