ജിഷ വധക്കേസില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു

Update: 2017-05-29 15:15 GMT
Editor : admin
ജിഷ വധക്കേസില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു

ഇന്ന് വൈകുന്നേരത്തോടു കൂടി അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോഴും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാ

ജിഷ വധക്കേസില്‍ കസ്റ്റഡിയിലായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോഴും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാന തൊഴിലാളികളെ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ഇന്ന് പുലര്‍ച്ചെയോടെ ഇവരെ ജിഷയുടെ അമ്മയുടെ അടുത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Advertising
Advertising

അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും എസ് പി യതീഷ് ചന്ദ്ര പറഞ്ഞു. പൊലീസിലെ വിവിധ വകുപ്പുകളിലെ മേധാവികള്‍ എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. എഡിജിപി പത്മകുമാര്‍ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

കസ്റ്റഡിയില്‍ എടുത്തവരുടെ വിരലടയാള പരിശോധനാഫലം തള്ളിക്കളയാനാവില്ലെന്നും ഇതിന്‍റെ ശാസ്ത്രീയത തീരുമാനിക്കേണ്ടത് കോടതിയാണെന്നും എഡിജിപി പത്മകുമാര്‍ പറഞ്ഞു. ഡിജിപി ടി പി സെന്‍കുമാര്‍ വൈകുന്നേരത്തോടുകൂടി പൊലീസ് ക്ലബ്ബിലെത്തും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News