കോണ്‍ഗ്രസ് വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറയുന്നെന്ന് ആര്‍എസ്പി

Update: 2017-06-02 18:27 GMT
Editor : admin

ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ ഘടകക്ഷികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാട്  അംഗീകരിക്കാനാകില്ലെന്നും അസീസ് പറഞ്ഞു...

Full View

സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി. കോണ്‍ഗ്രസ് വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറയുകയാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ ഘടകക്ഷികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അസീസ് പറഞ്ഞു

അരൂര്‍ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയും അരൂരിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. അഡ്വ. ഉണ്ണികൃഷ്ണന്‍, അഡ്വ നൗഷാദ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.

Advertising
Advertising

എന്നാല്‍ ഇന്നലെ രാത്രിയോടെ സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാട് ശരിയല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഐ അസീസ് പറഞ്ഞു. വിളിച്ചിരുത്തിയിട്ട് കോണ്‍ഗ്രസ് ചോറില്ലെന്ന പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ ഒരു സീറ്റ് വേണമെന്ന കാര്യത്തില്‍ നിന്ന പാര്‍ട്ടി പിന്നോട്ടില്ലെന്നും അസീസ് പറഞ്ഞു. അരുവിക്കരയ്ക്ക് പകരം ലഭിച്ച ആറ്റിങ്ങല്‍ സീറ്റില്‍ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രബാബുവിനെ മത്സരിപ്പിക്കാനും ധരാണയായിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News