യു ഡി എഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് വയലാര്‍ രവി

Update: 2017-06-02 22:07 GMT
Editor : admin | admin : admin
യു ഡി എഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് വയലാര്‍ രവി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം അഴിമതിയാരോപണവുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ വയലാര്‍ രവി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം അഴിമതിയാരോപണവുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസ് മത്സരിക്കുന്ന തൃക്കാക്കര മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വയലാര്‍ രവി.

തൃക്കാക്കര സിറ്റിംഗ് എം എല്‍ എ ബെന്നി ബഹനാനെ മാറ്റി കെ പി സി സി നിയോഗിച്ച പി ടി തോമസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടെയാണ് തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

Advertising
Advertising

വയലാര്‍ രവി ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ബെന്നി ബെഹനാനും സന്നിഹിതനായിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരണമെന്നാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വയലാര്‍ രവി പറഞ്ഞു.പി ടി തോമസ് ജയിക്കുന്നത് വരെ തങ്ങള്‍ പ്രവര്‍ത്തനത്തിനുണ്ടാകുമെന്ന് സിറ്റിംഗ് എം എല്‍ എ ബെന്നി ബെഹനാന്റെ ഉറപ്പ്

ബെന്നി ബെഹനാനെ മത്സരിപ്പിക്കാത്തതിലെ അമര്‍ഷം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് ഇനിയും മാറിയിട്ടില്ല. അത് മറികടക്കുകയെന്നത് തന്നെയാവും പി ടി തോമസിന് മുന്നിലെ പ്രധാന വെല്ലുവിളി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News