താനൂര്‍: പോലീസ് കസ്റ്റഡിയില്‍ നിരപരാധികള്‍ക്ക് മര്‍ദ്ദനം

Update: 2017-07-13 18:14 GMT
താനൂര്‍: പോലീസ് കസ്റ്റഡിയില്‍ നിരപരാധികള്‍ക്ക് മര്‍ദ്ദനം

പോലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറിന് ശേഷം വിട്ടയക്കുകയും ചെയ്ത ഡിഗ്രി വിദ്യാര്‍ഥി നബീല്‍ ബാബുവിനെയും പിതാവിനേയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചതായി പരാതി.

പോലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറിന് ശേഷം വിട്ടയക്കുകയും ചെയ്ത ഡിഗ്രി വിദ്യാര്‍ഥി നബീല്‍ ബാബുവിനെയും പിതാവിനേയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചതായി പരാതി. ഉറങ്ങി കിടന്നവരെ പിടിച്ചു കൊണ്ടു പോയപ്പോള്‍ വസ്ത്രം മാറ്റാന്‍ പോലും അനുവദിച്ചില്ല. ഒരു ബര്‍മുഡ മാത്രം ധരിച്ച നിലയിലാണ് നബീല്‍ ബാബുവിനെ പോലീസ് വലിച്ച് ഇഴച്ചു കൊണ്ട് പോയത്.

Advertising
Advertising

Full View

പാഞ്ഞെത്തിയ പോലീസ് സംഘം ആദ്യം വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍, ഓട്ടോ റിക്ഷ, ബൈക്ക് എന്നിവ അടിച്ചു തകര്‍ത്തു. പിന്നെ വീടിനുള്ളില്‍ കയറി ഡിഗ്രി വിദ്യാര്‍ഥിയായ നബീലിനെ വലിച്ച് ഇഴച്ചു കൊണ്ടു പോയി. വാഹനത്തിലേക്ക് കയറ്റിയപ്പോള്‍ മുതുകിന് മര്‍ദ്ദനം. പിന്നാലെ പിതാവ് സൈതലവിക്ക് സമാനമായ രീതിയില്‍ മര്‍ദ്ദനം. ഇരുവരേയും മലപ്പുറം എആര്‍ കാംപിലാണ് പോലീസ് എത്തിച്ചത്. അവിടെ കൂടെ ഉണ്ടായിരുന്നവരെ പോലീസ് പെരുവിരല്‍ മാത്രം പീഡിപ്പിച്ചതായും ഇവര്‍ പറയുന്നു. കൂടാതെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവും പോലീസുകാര്‍ വിളിച്ചു പറഞ്ഞതായും നബീലും പിതാവും സാക്ഷ്യപ്പെടുത്തുന്നു. അവസാനം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരുവരേയും പോലീസ് വിട്ടയച്ചത്.

Tags:    

Similar News