2006 മുതലുള്ള ലൈസന്‍ഫീ കുടിശ്ശിക കെഎസ്ഇബി നല്‍കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

Update: 2017-07-27 19:40 GMT
Editor : admin
2006 മുതലുള്ള ലൈസന്‍ഫീ കുടിശ്ശിക കെഎസ്ഇബി നല്‍കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

2015 വരെയുള്ള കുടിശ്ശിക ഒഴിവാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തള്ളിയാണ് കമ്മീഷന്റെ നടപടി

Full View

2006 മുതലുള്ള ലൈസന്‍ഫീ കുടിശ്ശിക കെഎസ്ഇബി നല്‍കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. 2015 വരെയുള്ള കുടിശ്ശിക ഒഴിവാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തള്ളിയാണ് കമ്മീഷന്റെ നടപടി. റഗുലേറ്ററി കമ്മീഷന് കുടിശ്ശിക നല്‍കേണ്ടി വന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും.

വൈദ്യുതി വില്‍ക്കുന്ന കമ്പനികള്‍ വിറ്റുവരവിന്റെ 0.3 ശതമാനം ലൈസന്‍സ് ഫീ അടക്കണമെന്നാണ് കേന്ദ്ര നിയമം. 2006 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ കെ എസ് ഇ ബിയെ ലൈസന്‍സ് ഫീയില്‍ നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ 2006ല്‍ ഉത്തരവിറക്കി. ഈ നീക്കം റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ച്ചയായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് 2011 മുതല്‍ അര്‍ധ സമ്മതത്തോടെ കെ എസ് ഇ ബി ലൈസന്‍ ഫീ നല്‍കാന്‍ തുടങ്ങി. പിന്നീട് തീര്‍പ്പാക്കാമെന്ന പ്രതീക്ഷയുള്ളതിനാല്‍ ഈ തുക വൈദ്യുതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. റഗുലേറ്ററി കമ്മീഷന്‍ നിലപാട് കര്‍ക്കശമാക്കിയതോടെ 2015 മുതല്‍ ഫീ അടക്കാമെന്നും 2015 വരെയുള്ള തുക ഒഴിവാക്കണമെന്നും കാണിച്ച് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഈ ഉത്തരവും തള്ളിയാണ് കഴിഞ്ഞ ദിവസം റഗുലേറ്ററി കമ്മീഷന്‍ 2006 മുതലുള്ള കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

2006 മുതല്‍ 2011 വരെ കുടിശ്ശിക 6.43 കോടി രൂപയും പലിശ 7.38 കോടി രൂപയും ഉള്‍പ്പെടെ 13.81 കോടി രൂപ കെ എസ് ഇ ബിക്ക് അടക്കേണ്ടി വരും. ഈ തുക അടക്കേണ്ടി വന്നാല്‍ കെ എസ് ഇ ബി ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News