മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Update: 2017-08-15 01:54 GMT
Editor : Sithara
മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. റേഞ്ച് തലങ്ങളില്‍ പ്രത്യേകം പ്രത്യേകമായാണ് യോഗങ്ങള്‍ നടക്കുക. പതിവ് പ്രവര്‍ത്തന അവലോകന യോഗമാണെങ്കിലും ആഭ്യന്തര വകുപ്പ് പരാജയമാണെന്ന വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.

Full View

പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് റേഞ്ച് തല യോഗങ്ങള്‍ വിളിച്ചിരിക്കുന്നത്. പല വിഷയങ്ങളിലും പൊലീസിന് വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിക്കേണ്ടി വന്നത് സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പൊലീസ് കൈകാര്യം ചെയ്ത രീതി. ഈ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ തിരുത്താനും സര്‍ക്കാരിന്‍റെ പ്രതിഛായ മെച്ചപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും.

Advertising
Advertising

ഐജി, എസ്പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഈ മാസം 22 മുതല്‍ 29 വരെ നാല് ദിവസങ്ങളിലായാണ് യോഗം നടക്കുക. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച പല കേസുകളിലുള്‍പ്പെടെ പ്രാഥമിക അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ വരുത്തിയ വീഴ്ചകളാണ് തെളിവു കണ്ടെത്തുന്നതിന് തടസ്സമാവുകയും പ്രതികള്‍ രക്ഷപ്പെടുന്നതിന് വരെ ഇടയാക്കുകയും ചെയ്തതെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് തലപ്പത്ത് മാത്രമല്ല താഴേത്തട്ടിലും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിന്‍റെ ആവശ്യകതയുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിലപാട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News