അഴിമതി കേസുകളിൽ നടപടി സ്വീകരിക്കുന്നതിൽ ചീഫ് സെക്രട്ടറി കൃത്യവിലോപം കാട്ടിയെന്ന് കോടതി

Update: 2017-08-21 01:46 GMT
Editor : admin
Advertising

വിജിലൻസ് ഡയറക്ടറുടെ ശുപാർശകളിൽ നടപടി സ്വീകരിക്കാത്തത് അന്വേഷണത്തെ ബാധിച്ചു. സർക്കാർ ഇടപെട്ട് വിജിലൻസിന് സ്വതന്ത്രമായ അന്വേഷണത്തിന്

ഉന്നതഉദ്യോഗസ്ഥര്‍ക്കതിരെ നടപടി ആവശ്യപ്പെട്ടുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി കൃത്യവിലോപംകാട്ടിയെന്ന് തിരുവനന്തപുരം വിജിലന്‍സ പ്രത്യേക കോടതി.സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകാന്‍ പാടില്ല.സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ സ്വതന്ത്ര അന്വേഷണത്തിന് വിജിലന്‍സിന് സൌകര്യം ഒരുക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Full View

സംസ്ഥാനത്തെ ഉയര്‍ന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തി എന്ന പരാതി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജിയിലെ ആരോപണങ്ങള്‍ അഴിമതി നിരോധനത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് വ്യക്തമാക്കി അന്വേഷണ ആവശ്യം കോടതി തള്ളിയെങ്കിലും ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശങ്ങളുംസര്‍ക്കാരിന് ചില നിര്‍ദ്ദേശങ്ങലും കോടതി നല്‍കുന്നുണ്ട്.

കോടതി ഉത്തരവിലെ പരമാമര്‍ശങ്ങള്‍ ഇപ്രകാരം.. വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍കള്ളില്‍ നടപടിയെടുക്കുന്നതില്‍
ചീഫ്സെക്രട്ടറി കൃത്യവിലോപം കാട്ടിയെന്ന് പരാതിയില്‍ തന്നെ വ്യക്തമാകുന്നുണ്ട്.ചീഫ്സെക്രട്ടറിയുടെ നടപടി മൂലം അന്വേഷണത്തിന് തസ്സമുണ്ടാകുന്നുവെന്ന് വിജിലന്‍സിന്‍റെ നിയമോപദേഷ്ടാവ് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നു.ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.ചീഫ്സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി സ്വതന്ത്രവും സത്യസന്ധവമുമായ അന്വേഷണത്തിന് സര്‍ക്കാര്‍ വിജിലന്‍സിന് വഴിയൊരുക്കണമെന്നും കോടതി ആവശ്യപ്പെടുന്നുണ്ട്.

അഴിമതി തുടച്ച് നീക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന കോടതി ചീഫ് സെക്രട്ടറി ഫയലുകളുടെ മുകളില്‍ കയറി ഇരിക്കുന്നതിന്‍റെ പരിഹാരം ഈ കോടതിയില്‍ കാണാന്‍ കഴിയില്ലന്നും വ്യക്തമാക്കുന്നുണ്ട്.അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാത്രമേ വിജിലലന്‍സ് കോടതിക്ക് കഴിയുകയുള്ളു.എന്നാല്‍ ഫയല്‍ പൂഴ്ത്തിയെന്ന ആരോപത്തില്‍ അന്വേഷണമില്ലെന്ന് കരുതി വിജിലന്‍സ് നല്‍കിയ ശുപാര്‍ശകളില്‍ നടപടി വൈകരുതെന്ന് മുന്നറിയിപ്പ് ചീഫ്സെക്രട്ടറിക്ക്‌‌‌‌ നല്‍കികൊണ്ടാണ് കോടതി ഉത്തരവ് അവസാനിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News