' ഇനിയും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും'; വോട്ടഭ്യർത്ഥനയുമായി ജി. സുധാകരൻ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വോട്ടഭ്യർത്ഥന നടത്തിയിരിക്കുന്നത്

Update: 2026-03-12 16:24 GMT

ആലപ്പുഴ:അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ട് അഭ്യർത്ഥനയുമായി ജി.സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വോട്ട് അഭ്യർത്ഥന. ഒരു പാർട്ടിയുടെയും പിന്തുണയില്ല, ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. ഇനിയും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും.ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത് എന്നും ജി.സുധാകരൻ.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയപാർട്ടിയിലും ചേർന്നിട്ടില്ല. ഒരു പാർട്ടിയുടെയും പിന്തുണ അഭ്യർത്ഥിച്ചിട്ടില്ല. ജാതിമത വ്യത്യാസമില്ലാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ അമ്പലപ്പുഴ മണ്ഡലത്തിലെ എല്ലാ വോട്ടർമാരുടെയും വോട്ടും പിന്തുണയും അഭ്യർത്ഥിക്കുന്നു.

Advertising
Advertising

ഇതുവരെ പിന്തുണച്ചത് ജനങ്ങൾ, ഇതുവരെ ചെയ്യാൻ പറ്റിയത് ജനങ്ങൾക്ക്, ഇനിയും ജനങ്ങൾക്ക് വേണ്ടി തന്നെ നില കൊള്ളും. അഴിമതിക്കെതിരെ പോരാടും. വികസനമാണ് ലക്ഷ്യം. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News