അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെന്ന് പിജെ കുര്യന്‍

Update: 2017-10-06 12:12 GMT
Editor : Alwyn K Jose
അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെന്ന് പിജെ കുര്യന്‍
Advertising

ഇക്കാര്യം താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63 മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പിജെ കുര്യന്‍. കൊല്ലം വള്ളിക്കാവില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാറ്റ്‍ലൈറ്റ് വീഡിയോയിലൂടെ അമൃതാന്ദമയിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന സംഭാവന പരിഗണിച്ച് അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെന്നാണ് പിജെ കുര്യന്‍ ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവത് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വികെ സിങ്, ഗവര്‍ണര്‍ പി സദാശിവം തുടങ്ങി നിരവധി പ്രമുഖര്‍ അമൃതാന്ദമയിക്ക് ആശംസ നേരാനെത്തി.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News